ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സി.ബി.ഐയെന്ന് ആർ.ബി ശ്രീകുമാർ
text_fieldsന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സി.ബി.ഐയാണെന്ന് മുൻ ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിക്കെതിരായ സത്യവാങ്മൂലത്തിലാണ് ആരോപണം. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിയാക്കപ്പെട്ട ശ്രീകുമാറിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ചാര പ്രവർത്തനത്തെ കുറിച്ച് 1994ൽ അന്നത്തെ ഐ.ബി ഡയറക്ടർ പ്രധാനമന്ത്രിയുടെ ഓഫിസിന് നൽകിയ റിപ്പോർട്ടുകൾ സുപ്രീംകോടതി പരിശോധിക്കണമെന്ന് ശ്രീകുമാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ചാരവൃത്തിയിൽ പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ചൂണ്ടിക്കാട്ടി. നമ്പി നാരായണനോട് തനിക്ക് മുൻവൈരാഗ്യമില്ല.
അദ്ദേഹത്തെ താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. കസ്റ്റഡിയിൽ പീഡനമേറ്റുവെന്ന് നമ്പി നാരായണൻ മുമ്പ് പറഞ്ഞിട്ടില്ലെന്നും ശ്രീകുമാർ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.