അസാധുനോട്ട് ജനം ‘സാധു’വാക്കി; ഉരുണ്ടുകളിച്ച് ആര്‍.ബി.ഐ
text_fieldsതൃശൂര്‍: നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ കറന്‍സിയില്‍ അധികവും രാജ്യത്തെ ജനം ‘സാധു’വാക്കി. ആര്‍.ബി.ഐ കണക്ക് പറയുന്നില്ളെങ്കിലും അസാധുവാക്കിയ നോട്ടില്‍ 97 ശതമാനവും ഇതിനകം ബാങ്കുകളില്‍ തിരിച്ചത്തെി. ഇതോടെ, പുതിയ വിശദീകരണവുമായി ആര്‍.ബി.ഐ രംഗത്തത്തെി. അന്തിമ കണക്കെടുപ്പ് നടക്കുകയാണെന്നും അതിനുശേഷം തിരിച്ചത്തെിയ നോട്ടിന്‍െറ യഥാര്‍ഥ കണക്ക് പറയാമെന്നുമാണ് വിശദീകരണം.
അസാധുവാക്കിയ 15 ലക്ഷം കോടിയില്‍ 97 ശതമാനവും തിരിച്ചത്തെിയെങ്കില്‍ രണ്ട് സാധ്യതകളാണുള്ളത്. രാജ്യത്ത് കള്ളപ്പണം ഇല്ല, അല്ളെങ്കില്‍ പണത്തിന്‍െറ രൂപത്തില്‍ കുറവാണ്. അതിനര്‍ഥം സ്വര്‍ണമായോ വസ്തുവായോ വിദേശ നിക്ഷേപമായോ സൂക്ഷിച്ചിരിക്കാം. നോട്ട് അസാധുവാക്കിയതിനെ വിമര്‍ശിച്ചവരുടെ വാദവും അതായിരുന്നു. രണ്ടാമത്തേത്, ജന്‍ധന്‍ ഉള്‍പ്പെടെ ബിനാമി അക്കൗണ്ടുകളില്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിച്ചിരിക്കാം. ഇത് കണ്ടത്തെണമെങ്കില്‍ ജോലി ചെറുതല്ല.
10-11 ലക്ഷം കോടി രൂപ തിരിച്ചത്തെുമെന്നും നാല്-അഞ്ച് ലക്ഷം കോടി കള്ളപ്പണമായതിനാല്‍ തിരിച്ചത്തൊന്‍ ഇടയില്ളെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്നാല്‍, പിന്‍വലിക്കപ്പെട്ടതില്‍ അധികവും തിരിച്ചു വന്നതോടെ അതിനു മുഴുവന്‍ സാധുത വന്നിരിക്കുകയാണ്. തിരിച്ചത്തെിയ പണത്തിലെ കറുപ്പും വെളുപ്പും തിരിച്ചറിയാനുള്ള ജോലി ആദായ നികുതി വകുപ്പിന്‍േറതാണ്. ആള്‍ബലം കുറഞ്ഞ വകുപ്പിന് ആ ജോലി അത്രയെളുപ്പത്തില്‍ തീര്‍ക്കാനാവില്ല. ഡിസംബര്‍ 10നാണ് ബാങ്കുകളില്‍ തിരിച്ചത്തെിയ അസാധു നോട്ട് സംബന്ധിച്ച് ആര്‍.ബി.ഐ അവസാനം കണക്ക് വെളിപ്പെടുത്തിയത്. 12.44 കോടി വന്നുവെന്നാണ് അന്ന് പറഞ്ഞത്.
അതു കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. പിന്നീട് മൗനം പാലിക്കേണ്ടി വന്നത് എന്തോ മറച്ചുവെക്കുന്നുവെന്ന സംശയമാണ് ഉണര്‍ത്തിയത്. ഇപ്പോള്‍ 97 ശതമാനം തിരിച്ചത്തെിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറച്ചു പണം കൂടി തിരിച്ചു വരാനുള്ള സാധ്യതയുമുണ്ട്. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്നവര്‍ക്ക് മാര്‍ച്ച് 31 വരെ ആര്‍.ബി.ഐ കേന്ദ്രങ്ങളില്‍ അസാധു നോട്ട് നിക്ഷേപിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ സമയമുണ്ട്.
അതുകൂടിയാവുമ്പോള്‍ അസാധുവത്രയും തിരിച്ചത്തെിയാല്‍ കള്ളപ്പണത്തിന്‍െറ പേരില്‍ കൈക്കൊണ്ട നടപടി പച്ചക്ക് പൊളിയും.ഈ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് തിരക്കിട്ട് പുതിയ വിശദീകരണവുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.