പുതുതലമുറ ബാങ്കുകളോട് റിസര്‍വ് ബാങ്കിന് ഇഷ്ടം കൂടുതലെന്ന്
text_fieldsകൊച്ചി: പുതുതലമുറ ബാങ്കുകളോട് റിസര്‍വ് ബാങ്ക് താല്‍പര്യക്കൂടുതല്‍ പ്രകടിപ്പിച്ചതോടെ, ഇടപാടുകാരുടെ പഴികേട്ട് മടുത്ത പൊതുമേഖല ബാങ്ക് ജീവനക്കാര്‍ പ്രതിഷേധവുമായി തെരുവിലേക്ക്. ജില്ല, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രതിഷേധ പരിപാടികളാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവിഷ്കരിക്കുന്നത്.
പണം കിട്ടാതാകുമ്പോള്‍ ജനരോഷം തങ്ങള്‍ക്കെതിരെ കൈയേറ്റമായി മാറുമെന്ന് നോട്ട് നിരോധനത്തിന്‍െറ ആദ്യനാളുകളില്‍തന്നെ ബാങ്ക് ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതാണ് കേളകത്തും മറ്റും കണ്ടതെന്ന് അവര്‍ പറയുന്നത്.
ആവശ്യത്തിന് നോട്ട് എത്തിച്ചിട്ടുണ്ടെന്ന റിസര്‍വ് ബാങ്കിന്‍െറ വിശദീകരണം വിശ്വസിച്ചാണ് ഇടപാടുകാര്‍ ബാങ്കുകളിലത്തെുന്നത്. എന്നാല്‍, ആവശ്യപ്പെടുന്നതിന്‍െറ പകുതി തുകപോലും നല്‍കാനുള്ള നോട്ട് മിക്ക പൊതുമേഖല ബാങ്കുകളിലുമില്ല. 15.5 ലക്ഷം കോടിയുടെ നോട്ട് പിന്‍വലിച്ച റിസര്‍വ് ബാങ്ക് പകരം ഇതുവരെ അച്ചടിച്ചത് അഞ്ചുലക്ഷം കോടിയുടെ നോട്ടാണ്. അതിനാല്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്നതിന്‍െറ പകുതിപോലും നല്‍കാനും കഴിയുന്നില്ല. ഇതിനകം ലഭിച്ച പുതിയ നോട്ടുകളും ഒഴിവാക്കാന്‍ വെച്ചിരുന്ന പഴയ നോട്ടുകളുംവരെ ബാങ്കുകളില്‍നിന്ന് വിതരണം ചെയ്തുകഴിഞ്ഞു. വിതരണം ചെയ്ത നോട്ട് തിരിച്ച് ബാങ്കുകളിലേക്ക് വരാത്തതിനാല്‍, പുനര്‍ വിതരണവും നടക്കുന്നില്ല.
ബാങ്കുകളില്‍ സാധാരണനിലയില്‍ പണവിതരണം നടക്കണമെങ്കില്‍ ഇപ്പോള്‍ അച്ചടിച്ചത്രയും നോട്ടുകള്‍കൂടി അടിക്കണം. എന്നാല്‍, ഇതിന് കടലാസും മഷിയും ഇറക്കുമതിചെയ്തിട്ടുവേണം. ചുരുങ്ങിയത് മൂന്നുമാസംകൂടി കഴിയാതെ ബാങ്കുകള്‍ സാധാരണനിലയില്‍ എത്തില്ല.
ഒരുമാസത്തിലേറെയായി ബുദ്ധിമുട്ട് സഹിക്കുന്ന ജനം അത്രയും കാലം സഹിച്ചിരിക്കുകയുമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ക്ക്മുന്നില്‍ പ്രതിഷേധസമരം അരങ്ങേറുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ഈ സാഹചര്യത്തില്‍ ഓരോ ബാങ്കും എത്ര തുകയുടെ നോട്ടുകള്‍ ആവശ്യപ്പെട്ടാണ് ഇന്‍ഡന്‍റ് നല്‍കിയതെന്നും എത്ര തുക വീതം നല്‍കിയെന്നും വ്യക്തമാക്കണം.
കണക്ക് വെളിപ്പെടുത്തിയാല്‍ ഇതുവരെ വിതരണം ചെയ്ത തുകയുടെ നല്ളൊരു പങ്കും പുതുതലമുറ ബാങ്കുകള്‍ക്കാണ് നല്‍കിയതെന്ന കാര്യവും വ്യക്തമാകുമെന്ന് ജീവനക്കാര്‍ പറയുന്നു. തമിഴ്നാട്ടിലെ കാര്യം ഉദാഹരണമായി അവര്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനും ഡിസംബര്‍ ഏഴിനുമിടയില്‍ തമിഴ്നാട്ടിലേക്ക് 14,000 കോടിയുടെ പുതിയ കറന്‍സിയാണ് എത്തിച്ചത്. ഇതില്‍ 44 ശതമാനംവരുന്ന 6,100 കോടിയും പുതുതലമുറ ബാങ്കുകള്‍ക്കാണ് നല്‍കിയത്. ബാക്കി 8000 കോടി മാത്രമാണ് പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കിയത്.
തമിഴ്നാട്ടില്‍ പുതുതലമുറ ബാങ്കുകള്‍ക്ക് 900 ശാഖകളും പൊതുമേഖല ബാങ്കുകള്‍ക്ക് 9000 ശാഖകളുമാണുള്ളത്. കിട്ടിയ കറന്‍സി വീതംവെച്ചപ്പോള്‍ പുതുതലമുറ ബാങ്കുകളുടെ ശാഖകള്‍ക്ക് ശരാശരി 6.7 കോടി രൂപ ലഭിച്ചു. പൊതുമേഖല ബാങ്ക് ശാഖകള്‍ക്ക് ലഭിച്ചത് ശരാശരി 86 ലക്ഷം രൂപയാണ്.
ഇടപാടുകാരുടെ തട്ടിക്കയറല്‍ പതിവായതോടെ മാനേജര്‍മാരടക്കമുള്ള ജീവനക്കാരില്‍ പലരും ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ അവധി അനുവദിക്കാനാകില്ളെന്ന നിലപാടിലാണ് മാനേജ്മെന്‍റുകള്‍. കുടുംബവുമായി വര്‍ഷാന്ത വിനോദയാത്രക്ക് തയാറെടുക്കുന്നവരോടും അവധി അനുവദിക്കാന്‍ കഴിയില്ളെന്നാണ് പല ബാങ്കുകളും അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.