ആർ.സി.സി: മന്ത്രി ഇടപെട്ടിട്ടും പരിഹാരമില്ലാതെ മരുന്ന് ക്ഷാമം
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി ഇടപെട്ടിട്ടും ആർ.സി.സിയിലെ മരുന്നുക്ഷാമത്തിന് പരിഹാരമായില്ല, അവശ്യമരുന്നുകൾ പോലും ആശുപത്രിയിൽ ലഭ്യമാകാതാതോടെ ചികിത്സയെയും ബാധിക്കുന്നു.
മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലേയാഗത്തിൽ ആവശ്യമായ മരുന്നുകൾ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) എത്തിക്കുമെന്നാണ് തീരുമാനിച്ചത്. എന്നാൽ യോഗം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആവശ്യമായ അളവിലുള്ള മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് ആർ.സി.സിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുറഞ്ഞ അളവിൽ എത്തിക്കുന്നവയാകെട്ട തികയുന്നുമില്ല. കീമോ ചികിത്സക്കടക്കമുള്ള സുപ്രധാന മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്.
കാരുണ്യയിൽ നിന്ന് കെ.എം.എസ്.സി.എൽ മരുന്നെത്തിക്കാമെന്നതായിരുന്നു യോഗത്തിലെ മറ്റൊരു തീരുമാനം. ഏതാനും ഇനം മരുന്നുകൾ നൽകിയെങ്കിലും വിലവിവരമില്ലാത്തതിനാൽ സ്റ്റോക്കിൽ ചേർക്കാനാകാത്ത സ്ഥിതിയാണ്. ഇത് മൂലം ഉപയോഗിക്കാനാവാതെ ഇവ ആർ.സി.സിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിലവിവരമില്ലാത്തകാര്യം ആർ.സി.സി കെ.എം.എസ്.സി.എല്ലിനെ അറിയിച്ചിട്ടുണ്ട്.
സാേങ്കതിക പ്രശ്നങ്ങളും വാങ്ങലിലെ വൈകലുമെല്ലാമായി മരുന്ന് ക്ഷാമം പരിധി വിടുേമ്പാൾ പ്രയാസത്തിലാകുന്നത് സാധാരണക്കാരായ രോഗികളാണ്. ആശുപത്രിയിൽ മരുന്നില്ലാത്തതിനാൽ കാരുണ്യഫാർമസിയിലോ എസ്.എ.ടിയിലേക്കോ ഒാടേണ്ട സ്ഥിതിയാണിപ്പോൾ.
ഉന്നതതലയോഗം ചേർന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ മരുന്നുകൾ ലഭ്യമായെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാവുകയാണ്. വിവിധ പദ്ധതികളിൽ ഉൾപ്പെട്ട രോഗികൾക്ക് കാരുണ്യ ഫാർമസിയിൽ നിന്നോ എസ്.എ.ടി ആശുപത്രിയിലെ പേയിങ് കൗണ്ടറിൽ നിന്നോ മരുന്ന് വാങ്ങാമെന്നതും ഇതിെൻറ വിശദാംശങ്ങൾ ആർ.സി.സിയിൽ നൽകിയാൽ തുക ആർ.സി.സി നൽകുമെന്നതാണ് ആകെ ആശ്വാസം.
മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതരുമായി ആശയവിനിമയം നടത്തി തുടർനടപടി സ്വീകരിക്കുമെന്നും കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കുന്നു. അതേ സമയം അടിയന്തര ആവശ്യത്തിനുള്ള മരുന്നുകൾ ആർ.സി.സിയ്ക്ക് സ്വന്തം നിലയിൽ വാങ്ങാൻ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.