ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം: ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവത്തിൽ മുൻ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായർ പൊലീസ് പിടിയിൽ. കോടതി ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് അറസ്റ്റിലായ ശ്രീകണ്ഠൺ നായർ. പേരൂര്‍ക്കട പൊലീസാണ് ഇയാളെ ഇന്നു പുലര്‍ച്ചെ പേരൂര്‍ക്കടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തിൽ കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്.
പൊലീസിന്റെ പരിശോധനയിൽ 110 പവൻ സ്വർണം മോഷണം പോയെന്നാണ് കണ്ടെത്തിയത്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി 2020 മാര്‍ച്ചിലാണ് ശ്രീകണ്ഠൻ നായര്‍ ചുമതലയേൽക്കുന്നത്. 2021 ഫെബ്രുവരിയിൽ വിരമിച്ചു. ഇക്കാലയളവിലാണ് മോഷം നടന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇദ്ദേഹത്തെ സംശയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചില സ്വകാര്യ സ്ഥാപനങ്ങളിൽ ഇയാൾ വലിയ അളവിൽ സ്വർണം പണയം വച്ചെന്നും ചിലയിടത്ത് സ്വർണം നേരിട്ട് വിറ്റെന്നും പൊലീസ് കണ്ടെത്തി. പ്രതി ഒറ്റയ്ക്കാണ് മോഷണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.