തരംമാറ്റിയ ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ ആർ.ഡി.ഒമാർക്ക് നിർദേശം
text_fieldsതിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റിയ ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ റവന്യൂ ഡിവിഷനൽ ഓഫിസർമാർക്ക് (ആർ.ഡി.ഒ) റവന്യൂ വകുപ്പ് നിർദേശം നൽകി. ഭാവിയിൽ തരംമാറ്റം അനുവദിക്കുന്ന ഭൂമിക്കും ന്യായവില വർധിപ്പിക്കണം. ഇത് നടപ്പാകുന്നതോടെ ഇനി ഇത്തരം ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ഉയർന്ന ന്യായവിലയുടെ അടിസ്ഥാനത്തിൽ സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ കൂടുതൽ പണം ചെലവിടേണ്ടിവരും.
25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റുന്നതിന് ഇപ്പോൾ ഫീസില്ല. എങ്കിലും കൈമാറ്റം ചെയ്യുമ്പോൾ ന്യായവിലയുടെ അടിസ്ഥാനത്തിൽ മറ്റ് ഉയർന്ന ഫീസുകൾ നൽകേണ്ടിവരും.
നിലം എന്ന് രേഖപ്പെടുത്തിയശേഷം നിയമപ്രകാരമുള്ള ഇളവുകൾ പ്രകാരം തരംമാറ്റി നൽകിയ ഭൂമിക്ക് നിലവിൽ സംസ്ഥാനത്ത് ന്യായവില കുറവാണ്. ഇതുകാരണം രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയിലും വലിയ കുറവുവരുന്നതായും സർക്കാറിന് വരുമാന നഷ്ടമുണ്ടാകുന്നതായും ലാൻഡ് റവന്യൂ കമീഷണർ കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിനെതുടർന്നാണ് ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് സർക്കുലർ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.