ആപ്പായി റീ ബിൽഡ് ആപ്പ്; തുളസിയും കുടുംബവും അന്തിയുറങ്ങുന്നത് പശുത്തൊഴുത്തിൽ
text_fieldsചെങ്ങന്നൂർ: കേരളത്തെ വിഴുങ്ങിയ മഹാപ്രളയം കഴിഞ്ഞ് ഒമ്പത് മാസങ്ങൾ കഴിയുമ്പോഴും മേൽക്കൂര തകർന്നു വീണ വീടിൻെറ നിർമ്മാണം പൂർത്തികരിക്കാൻ കഴിയാതെ അലയുകയാണ് ഒരു കുടുംബം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ തൈക്ക ാത്ത് പള്ളത്ത് വീട്ടിൽ തുളസീധരൻ പിള്ളയുടെയും കുടുംബത്തിൻെറയുമാണ് ഈ ദുരവസ്ഥ. പശുത്തൊഴുത്തിനെ ആശ്രയിച്ചാണ് ഗ ൃഹനാഥനായ തുളസിയും ഭാര്യ കൃഷ്ണമ്മ, മക്കൾ തുമേഷ്, തുനീഷ്, തുഷാർ, എന്നിവർ അടങ്ങുന്ന കുടുംബം ജീവിക്കുന്നത്.
പ്ര ളയത്തിൽ വീടിൻെറ കട്ടിളയുടെ മുകൾ ഭാഗം വരെ വെള്ളം കയറി വീട്ടുപകരണങ്ങൾ എല്ലാം നശിച്ചിരുന്നു. ഈ സമയത്താണ് റീ-ബിൽഡ ് കേരളയുടെ സർവ്വേ നടത്തിയത്. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനായി വന്ന ഹെലികോപ്റ്ററിൻെറ കാറ്റടിച്ച് ആഞ്ഞിലി മരത്തിൻെറ കൊമ്പ് ഒടിഞ്ഞ് വീണ് വീടിൻെറ മേൽക്കൂരയും ചുവരും ഭാഗികമായി തകർന്നിരുന്നു. അന്നു മുതൽ പശുത്തൊഴുത്തി ലാണ് ഈ കുടുംബത്തിൻെറ ജീവിതം.
ഇതിനിടയിൽ വാസയോഗ്യമല്ലാത്ത വീടായിരുന്നിട്ടു കൂടി 60,000 രൂപ മാത്രമാണ് റീ ബിൽഡ് കേരളയുടെ പദ്ധതി പ്രകാരം അനുവദിച്ചുകിട്ടിയത്. ഇതുപയോഗിച്ച് വീടിൻെറ പണി ഒരുവിധം നടത്തി വരവേയാണ് പ്രളയത്തിൽ വീടിൻെറ ബാക്കി ബലക്ഷയം സംഭവിച്ച ഭാഗങ്ങൾ കൂടി തകർന്നത്. ഇതോടെ തുളസിയുടേയും കുടുംബത്തിൻെറയും എല്ലാപ്രതീക്ഷകളും തകർന്നടിയുകയായിരുന്നു.
ഓട് മേഞ്ഞ മേൽക്കൂരയും ഇഷ്ടിക കെട്ടിയ ചുവരും തകർന്നു. തുടർന്ന് റീ-ബിൽഡേഴ്സിൻെറ സർവ്വയർമാർ അടുത്ത ദിവസങ്ങളിൽ സമീപ വീടുകളിൽ എത്തിയ സമയം തുളസിയുടെ വീടിൻെറ പരിതാപകരമായ അവസ്ഥ മനസിലാക്കിയ ശേഷം, വീണ്ടും പഞ്ചായത്തിൽ അപേക്ഷ നൽകുവാൻ പറഞ്ഞു. ഇതുപ്രകാരം 2018 ഡിസംബറിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും. നാളിതുവരെ അധികൃതർ യാതൊരു പരിഹാരമാർഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ല. ഇതോടു കൂടി വീടുനിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.
കൂലിവേലക്കാരനായ തുളസിക്ക് അടക്കാ ബിസിനസ്സുമുണ്ട്. കവുങ്ങിൽ കയറി അടക്കാ പറിക്കുന്നതിനിടയിൽ താഴെ വീണ് നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റ് ദീർഘനാൾ ആശുപത്രി ചികിത്സയിലായിരുന്നു. അതുകാരണം കൂടുതൽ ഭാരിച്ച ജോലികൾ ഒന്നും ചെയ്യുവാൻ തുളസിക്ക് സാധിക്കില്ല. കറവയുള്ള രണ്ട് പശുക്കളെ പരിപാലിച്ചു കൊണ്ടാണ് തുളസിയും കുടുംബവും നിത്യജീവിതം ഒരു വിധം തള്ളി നീക്കുന്നത്. കിടാവ് ആകട്ടെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു പോവുകയും ചെയ്തിരുന്നു.
തുളസിയുടെ മൂത്ത മകൻ തുമേഷ് നാട്ടിൽ ലൈറ്റ് ആൻഡ് സൗണ്ട്കാർക്കൊപ്പം ജോലി പഠിക്കുകയാണ്. രണ്ടാമൻ തുനീഷ് പ്ലസ് വണ്ണിലും ഇളയ മകൻ തുഷാർ അഞ്ചാം ക്ലാസിലും പഠിക്കുന്നു. ഇവരുടെ വിദ്യാഭ്യാസത്തിനും വീട്ടു ചിലവിനുമൊക്കെയായി വലിയ തുകയാണ് വേണ്ടി വരുന്നത്. അത് കണ്ടെത്താൻ പാടുപെടുകയാണ് ഈ കുടുംബം.
ഇതിനിടയിലാണ് വീടിൻെറ ദുരവസ്ഥയും. കാലവർഷം ശക്തമാകാതെ നീണ്ടുപോകുന്നത് ഒരു അനുഗ്രഹമായി മാറുകയാണ് ഇവർക്ക്. ഇതിനിടയിൽ റീ ബിൽഡിൻെറ ബാക്കി തുക സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടിയില്ലെങ്കിൽ വർഷകാലത്തിനു മുമ്പ് വീടുവാസയോഗ്യമാക്കിതീർക്കുവാൻ കഴിയുകയില്ല. എങ്ങനെയെങ്കിലും പണം അനുവദിച്ചു കിട്ടണെമന്നുള്ള പ്രതീക്ഷയിലാണീ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.