കേരളത്തിൽ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിങ്
text_fieldsതിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്ന് ബൂത്തുകളിൽ കൂടി ഞായറാഴ്ച റീപോളിങ് നടത്താൻ കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. കാസർകോട് ലോക്സഭ മണ്ഡലത്തിലെ തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 -കൂളിയോട് ജി.എച് ച്.എസ് ന്യൂ ബിൽഡിങ്, കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ ധർമടം ബൂത്ത് നമ്പർ 52 -കുന്നിരിക്ക യു.പി.എസ് വേങ്ങാട് നോർത്ത്, ബ ൂത്ത് നമ്പർ -53 കുന്നിരിക്ക യു.പി.എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക. നേരത്തെ നാല് ബൂത്തുക ളിൽ റീപോളിങ് നടത്താൻ കമീഷൻ തീരുമാനിച്ചിരുന്നു. ഇതോടെ മൊത്തം ഏഴ് ബൂത്തുകളിൽ വീണ്ടും േവാെട്ടടുപ്പ് നടക്കു ം. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ഇൗ ബൂത്തുകളിൽ ഏപ്രിൽ 23ന് നടത്തിയ വോെട്ടടുപ്പ് റദ്ദാക്കി. റിട്ടേണിങ് ഓഫിസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ടറൽ ഓഫിസറുടെയും നിരീക്ഷകരുടെയും റിപ്പോർട്ടുകളും മറ്റ് തെളിവുകളും വിശകലനം ചെയ്താണ് കേന്ദ്ര കമീഷൻ തീരുമാനമെടുത്തത്. ധർമടത്തെ രണ്ട് ബൂത്തുകളിൽ സി.പി.എം പ്രവർത്തകനായ എ.കെ. സായൂജ് കള്ളവോട്ട് ചെയ്തെന്ന് കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 47ാം നമ്പർ ബൂത്തിലെ വോട്ടറാണ് സായൂജ്. തൃക്കരിപ്പൂരിൽ 48ാം നമ്പർ ബൂത്തിൽ സി.പി.എം പ്രവർത്തകനായ കെ. ശ്യാംകുമാർ കള്ളേവാട്ട് ചെയ്തെന്നാണ് കെണ്ടത്തൽ. റീേപാളിങ് പ്രഖ്യാപിച്ച ബൂത്തുകളിൽ പരസ്യപ്രചാരണം വെള്ളിയാഴ്ച വൈകീട്ട് ആറിന് അവസാനിച്ചു. ശനിയാഴ്ച നിശബ്ദപ്രചാരണം നടക്കും.
കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 -പിലാത്തറ, ബൂത്ത് നമ്പർ 69 -പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ് നോർത്ത് ബ്ലോക്, ബൂത്ത് നമ്പർ 70 -ജമാഅത്ത് എച്ച്.എസ് സൗത്ത് ബ്ലോക്, കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 -പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവിടങ്ങളിലാണ് നേരത്തെ റീപോളിങ് പ്രഖ്യാപിച്ചത്.
ചെയ്തത് സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന ആളുടെ വോട്ട്
കൂത്തുപറമ്പ്: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരെൻറ ചീഫ് പോളിങ് ഏജൻറ് കെ. സുരേന്ദ്രൻ നൽകിയ പരാതിയിലാണ് ധർമടം കുന്നിരിക്ക യു.പി സ്കൂളിൽപെട്ട 52, 53 ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ടത്. 52ാം ബൂത്തിൽ സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന അഖിൽ അത്തിക്കയുടെ വോട്ട് അഞ്ചരക്കണ്ടിക്കടുത്ത കല്ലായി സ്വദേശി കെ.വി. സായൂജ് ചെയ്തതായി കണ്ടെത്തി. 53ാം ബൂത്തിലും സമാനരീതിയിൽതന്നെയാണ് കള്ളവോട്ട് നടന്നത്.
ഒരുമണിക്കൂർ ആറു മിനിറ്റിനുള്ളിൽ രണ്ടു വോട്ടുകൾ
കാസർകോട്: തൃക്കരിപ്പൂർ 48ാം നമ്പർ ബൂത്തിൽ കൂളിയാട് സി.പി.എം പ്രവർത്തകൻ ഒരുമണിക്കൂർ ആറു മിനിറ്റിനുള്ളിൽ രണ്ടു വോട്ടുകൾ രേഖപ്പെടുത്തിയത് വെബ്കാമിലൂടെ തെളിഞ്ഞതാണ് റീപോളിങ്ങിലേക്ക് നയിച്ചത്. ചീമേനി കാരക്കാട് കുതിരുകാരൻ വീട് കെ. ശ്യാംകുമാർ വൈകീട്ട് 6.20നും 7.26നുമായി രണ്ടുതവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഇയാൾ കള്ളവോട്ട് ചെയ്തതായി പ്രഥമദൃഷ്ട്യാ നിഗമനത്തിൽ എത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.