പിതാവിെൻറ പരാതി; നവജാത ശിശുവിെൻറ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു
text_fieldsമൂന്നാർ: ദുരൂഹസാഹചര്യത്തിൽ മരിച്ച നവജാത ശിശുവിെൻറ സംസ്കരിച്ച മൃതദേഹം കുഴിമാ ടം മാന്തി പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. പിതാവിെൻറ പരാതിയിലാണ് ന ടപടി. 27 ദിവസം പ്രായമായ തിരുമൂർത്തി-വിശ്വലക്ഷ്മി ദമ്പതികളുടെ ശിശുവിനെ ബുധനാഴ്ച യാണ് സംസ്കരിച്ചത്.
മാതാവ് വിശ്വലക്ഷ്മി കുട്ടിക്ക് മുലപ്പാൽ നൽകുന്നതിനിടെ രാവി ലെ 11ഓടെ തൊണ്ടയിൽ തടഞ്ഞ് മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്. വട്ടവട പി. എച്ച്.സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് വൈകീട്ട് മൂന്നോടെ ബന്ധുക്കൾ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. സംഭവം ഡോക്ടറോ ബന്ധുക്കളോ പൊലീസിൽ അറിയിച്ചില്ല. വ്യാഴാഴ്ച രാവിലെ ദേവികുളം എസ്.ഐ ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയുള്ളതായി മനസ്സിലായി.
മാതാവുമായി പിണങ്ങി താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് െപാലീസ് കേസെടുത്തതും ശനിയാഴ്ച മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചതും.
‘പോസ്റ്റ്മോർട്ടത്തിനുശേഷം ഗ്രാമത്തിൽ മറവുെചയ്യാൻ അനുവദിക്കില്ല’
മൂന്നാർ: ഒരിക്കൽ ആചാരപ്രകാരം മറവുചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയശേഷം വീണ്ടും ഗ്രാമത്തിൽ മറവുചെയ്യാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. മൃതദേഹം പുറത്തെടുക്കുന്നത് ആചാരലംഘനമാണ്. സത്യാവസ്ഥ പുറത്തുവരുന്നതിനാണ് നിയമനടപടിയോട് സഹകരിക്കുന്നത്. എന്നാൽ, വീണ്ടും ഗ്രാമത്തിലെത്തിച്ച് മറവുചെയ്യാൻ അനുവദിക്കില്ലെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡൻറ് രാമരാജ് പറയുന്നു.
ആദിവാസി വിഭാഗത്തില്‍ മന്നാടിയാര്‍ കുടുംബത്തിലെ അംഗമാണ് മരിച്ച കുഞ്ഞ്. അവരുടെ വിശ്വാസമനുസരിച്ച് മറവുചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയമല്ലെന്ന് മൂപ്പന്മാരും ഗോത്രത്തലവന്മാരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.