വീണ്ടും ഉറവിട മാലിന്യ സംസ്കരണം;കിച്ചൻബിൻ നിർബന്ധമാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ജൈവമാലിന്യ ശേഖരണത്തിന് കൊണ്ടുവന്ന ബദലുകൾ പാളിയതോടെ ഉറവിട മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ അവസാന ശ്രമവുമായി സർക്കാർ. ജനുവരി 31ഓടെ ഹരിതകർമ സേന വീടുകളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നത് അവസാനിപ്പിച്ച് പകരം കിച്ചൺ ബിൻ പരീക്ഷിക്കാനാണ് നിർദേശം. മിക്കവാറും വീടുകളിൽനിന്ന് കിച്ചൻ ബിന്നിന് അപേക്ഷ വാങ്ങിയിട്ടുണ്ട്.
ബിൻ വാങ്ങിയശേഷം ചെടി നടാനും മറ്റും ഉപയോഗിക്കാൻ അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവരിൽനിന്ന് ബിന്നിന്റെ വില 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. ബിൻ വാങ്ങിയശേഷം മൂന്നുമാസം തുടർച്ചയായി ഉപയോഗിക്കാതിരിക്കുന്നത് കണ്ടെത്തിയാലാണ് നടപടി. ബിൻ ഉപയോഗിക്കാത്തവർ മാലിന്യം പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുന്നതായി കണക്കാക്കും.
ഉറവിടമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി കിച്ചൻ ബിന്നുകൾ തദ്ദേശസ്ഥാപനങ്ങൾ വഴി സബ്സിഡി നിരക്കിൽ ലഭ്യമാക്കിയെങ്കിലും ജനങ്ങൾ ഭൂരിഭാഗവും അതിനോട് മുഖംതിരിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് പുതിയനടപടി. അംഗീകൃത ഏജൻസിയിൽനിന്ന് വാങ്ങുന്ന കിച്ചൺ ബിൻ 10 ശതമാനം സബ്സിഡിയോടെയാണ് വീടുകൾക്ക് നൽകുന്നത്. ഓരോ തദ്ദേശ സ്ഥാപനവും ഓരോ നിരക്കിലാണ് ബിൻ വാങ്ങുന്നത്.
തിരുവനന്തപുരം കോർപറേഷൻ 1553 രൂപയുള്ള കിച്ചൻ ബിന്നാണ് വാങ്ങുന്നത്. ഇത് 153 രൂപക്കാണ് വീടുകൾക്ക് നൽകുന്നത്. മൂന്നുമാസം ബിൻ ഉപയോഗിക്കാതിരുന്നാൽ ആകെ വിലയായ 1553 രൂപ 18 ശതമാനം പലിശയോടെ തിരിച്ചടക്കണം. ഇതനുസരിച്ച് 1832.54 രൂപ പിഴ അടയ്ക്കേണ്ടി വരും. കിച്ചൻ ബിൻ സ്ഥാപിച്ചാൽ കൃത്യമായ വിലയിരുത്തൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.