റീസര്‍വേ പുനരാരംഭിക്കുന്നു, സമയബന്ധിതമായി പൂര്‍ത്തിയാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും പുനരാരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞയാഴ്ച മന്ത്രി ഇ. ചന്ദ്രശേഖരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതിന് കര്‍മ പദ്ധതി തയാറാക്കിയിരുന്നു. അത് മന്ത്രിസഭ അംഗീകരിച്ചു.
നേരത്തേ റീസര്‍വേ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്നതനുസരിച്ച് മാത്രം സ്വകാര്യഭൂമിയിലുമാണ് നടത്തിയിരുന്നത്. 1965ല്‍ ആരംഭിച്ചത് പൂര്‍ത്തിയാക്കിയിട്ടുമില്ല. ആകെയുള്ള 1664 വില്ളേജില്‍ 881ല്‍ മാത്രമാണ് പൂര്‍ത്തിയായത്. പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നൂറ്റമ്പതോളം വില്ളേജിന്‍െറ റീസര്‍വേ റെക്കോഡുകള്‍ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. പൂര്‍ത്തിയാക്കിയ വില്ളേജുകളില്‍ പരാതികളും ഉയര്‍ന്നു.
6.85 ലക്ഷം പരാതികളാണ് ലഭിച്ചത്. അതില്‍ 5.86 ലക്ഷത്തില്‍ തീര്‍പ്പ് കല്‍പിച്ചു. ബാക്കി 99115 പരാതി തീര്‍പ്പാകാന്‍ ബാക്കിയുണ്ട്. ഒരു ജില്ലയിലും റീസര്‍വേ പൂര്‍ത്തിയായിട്ടില്ല. സര്‍വേ അപാകതമൂലം ജനങ്ങള്‍ക്ക് നികുതി അടക്കാനാകാത്തതും പരിഹരിക്കും. ഇതിന് പ്രത്യേക സംവിധാനമൊരുക്കും. ജി.പി.എസ്, ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്) എന്നിവ ഉപയോഗിച്ചാകും സര്‍വേ. ഓരോ വില്ളേജിലും നിശ്ചിത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കും. റീസര്‍വേ നടത്തിയ പ്രദേശങ്ങളില്‍ പേര് മാറ്റം, ഇനം മാറ്റം, വിസ്തീര്‍ണ വ്യത്യാസം സംബന്ധിച്ച് പരാതികള്‍ പരിഹരിക്കും. സര്‍വേ ഡയറക്ടര്‍ തലത്തില്‍ അവലോകനം നടത്തും. ജില്ലതല സര്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചും വിഡിയോ കോണ്‍ഫറന്‍സിലൂടെയും പ്രവര്‍ത്തനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.