കിറ്റെക്സിൽ വീണ്ടും പരിശോധന; കമ്പനി പൂട്ടിക്കലാണ് ചിലരുടെ ലക്ഷ്യമെന്ന് സാബു എം. ജേക്കബ്
text_fieldsകിഴക്കമ്പലം (കൊച്ചി): കിറ്റെക്സ് കമ്പനിയില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി പരിശോധന നടത്തി. അടുത്തിടെ ഇത് 13ാം തവണയാണ് കമ്പനിയിൽ വിവിധ വകുപ്പുകള്‍ പരിശോധന നടത്തുന്നത്.
നേരത്തെ തൊഴില്‍ വകുപ്പിേൻറതുള്പ്പെടെ പരിശോധന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
15,000 പേര് പണിയെടുക്കുന്ന കിറ്റെക്സ് കൂടി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു എം. ജേക്കബ് ആരോപിച്ചു. വ്യവസായ ശാലകളില്‍ തുടര്‍ച്ചയായ പരിശോധനയും മിന്നല്‍ പരിശോധനയും ഉണ്ടാവുകയില്ലെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് കിറ്റെക്സില്‍ തുടരെയുള്ള പരിശോധന.
സര്‍ക്കാറും മന്ത്രിമാരും എന്ത് പറഞ്ഞാലും ഉദ്യോഗസ്ഥരാജാണ് കേരളത്തിലെന്നതിെൻറ തെളിവുകൂടിയാണിത്. ഇതിനെയാണോ ഏകജാലക വ്യവസായ-സംരംഭക സൗഹൃദം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.