വിദ്യാഭ്യാസം പത്താംക്ലാസ്; ബെഞ്ചമിന്‍ രചിച്ചത് 164 പുസ്തകം
text_fieldsബാലരാമപുരം: അക്ഷരം വീട്ടില്‍ ഗ്രഷ്യസ് ബെഞ്ചമിന് സദാസമയവും എഴുത്തും കൃഷിയുമാണ് ജോലി. പക്ഷേ, പത്താംക്ലാസ് ഔപചാരിക വിദ്യാഭ്യാസമുള്ള ബെഞ്ചമിന്‍ സിവില്‍ സര്‍വീസ് പരീശീലനത്തിന് വേണ്ടി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അക്ഷരങ്ങളുടെ തോഴനായ ബാലരാമപുരം ഉച്ചക്കട കട്ടച്ചല്‍കുഴിയിലെ ഗ്രേഷ്യസ് ബഞ്ചമിന്‍റെ ജീവിതം വിസ്മയിപ്പിക്കുന്നതും പുതുതലമുറക്ക് പ്രചോദനവുമാണ്. 56 വയസ്സിനിടയില്‍ 164 പുസ്തകങ്ങള്‍, 2000 ത്തോളം ലേഖനങ്ങള്‍.... നിരവധി പുരസ്‌കാരങ്ങളും ബെഞ്ചമിന്‍ നേടി.
മണ്ണിര മുതല്‍ റേക്കേറ്റ് വിക്ഷേപണ ശാസ്ത്രംവരെ ബെഞ്ചമിന്‍ എഴുതാത്ത വിഷയങ്ങളില്ല. പത്താംക്ലാസിന് ശേഷം 18 വയസ്സിലാണ് ആദ്യപുസ്തകം എഴുതിയത്. വിഷയം ശിശുപരിപാലനം. ലൈബ്രറി പ്രസ്ഥാനത്തിന്‍റെ ആചാര്യന്‍ പി.എന്‍ പണിക്കരാണ് പുസ്തകം പ്രകാശനം ചെയതത്. 1226 പേജുള്ള ചരിത്രവിജ്ഞാന കോശമാണ് എഴുതിയതില്‍ വെച്ചേറ്റവും വലിയഗ്രന്ഥം. കുട്ടികളുടെ ചരിത്ര നിഘണ്ടു, പരിസ്ഥിതി വിജ്ഞാനകോശം തുടങ്ങി വിജ്ഞാന ഗ്രന്ഥങ്ങളാണ് ഏറെയും. പരിസ്ഥിതി വിജ്ഞാന കോശത്തിന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും കൃഷി കോളമിസ്റ്റായി പ്രവര്‍ത്തിച്ചു. 2002ല്‍ ബെസ്റ്റ്ഫാര്‍മര്‍ ജേര്‍ണലിസത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടി.
ബെഞ്ചമിന്‍റെ വീട്ടിനുള്ളില്‍ ആക്ഷരത്തോട്ടമണെങ്കില്‍ വീട്ടിന് പുറത്തെങ്ങും കൃഷിത്തോട്ടമാണ്. മത്സ്യക്യഷി, ഇഞ്ചി, കൂവ, വാഴ, വിവിധ വള്ളിക്കിഴങ്ങുകള്‍.... വീട്ടിലേക്ക് ആവശ്യമായ മത്സ്യവും പച്ചക്കറികളും സ്വന്തം കൃഷിയില്‍ നിന്ന് തന്നെയാണ് ലഭിക്കുന്നത്. ബാക്കി വരുന്നത് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു.
എഴുതി തീര്‍ത്ത പേനകളുടെ വലിയൊരു ശേഖരമാണ് മറ്റൊരു പ്രത്യേകത. പതിനായിരക്കണക്കിന് പേനകളാണ് ബഞ്ചമിന്‍റെ ശേഖരത്തിലുള്ളത്. 13 വയസിലാണ് ആദ്യ പുസ്തക രചിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി പുസ്തകം എഴുതി. പുലര്‍ച്ചെ മൂന്നിന് എഴുത്ത് തുടങ്ങും. പബ്ലികേഷന് ബുക്ക് എഴുതി നല്‍കുന്നതില്‍ നിന്നും ലക്ഷങ്ങള്‍ നേടിയിട്ടുണ്ടെന്നും ബെഞ്ചമിന്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.