പരമേശ്വരന് വായനയെ സ്നേഹിച്ച അമ്പതാണ്ടുകള്‍
text_fieldsകയ്പമംഗലം: പുസ്തകങ്ങളെ പ്രണയിച്ച്, ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ ദിനചര്യയാക്കി അഞ്ചര പതിറ്റാണ്ട് തികക്കുകയാണ് ചെന്ത്രാപ്പിന്നി സി.വി സെൻറര്‍ സ്വദേശി കെ.സി. പരമേശ്വരന്. 13ാം വയസ്സില്‍ പിതാവിെൻറ മരണത്തോടെ പഠിത്തം അവസാനിപ്പിക്കേണ്ടി വന്ന പരമേശ്വരന് തൊട്ടടുത്ത ശ്രീനാരായണ ലൈബ്രറിയിലെ പുസ്തകങ്ങളായിരുന്നു പ്രിയപ്പെട്ട കൂട്ടുകാര്‍.
അറുപതുകളില്‍ മുട്ടത്തുവര്‍ക്കിയും ചെറുകാടും എസ്.കെ. പൊറ്റെക്കാട്ടും ഉറൂബും ബഷീറും ചെറുപ്പക്കാരുടെ ഹീറോകളായിരുന്നു. വായനശാലയോടുള്ള നിരന്തര ബന്ധമാകാം 1963ല്‍തന്നെ പരമേശ്വരനെ ലൈബ്രേറിയന്‍ ആക്കിയത്. 9000 പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോഴും 125ഓളം പുസ്തകങ്ങള്‍ മാത്രമേ വായിച്ചിട്ടുള്ളൂ.
ചറപറാ വായിക്കുന്നതിനുപകരം വായിച്ച പുസ്തകങ്ങള്‍തന്നെ പിന്നെയും വായിക്കുക എന്നതിലാണ് ആനന്ദം. പല ആവര്ത്തിവായിച്ച ചെറുകാടിെൻറ ‘ജീവിതപ്പാത’ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുകയാണ്.
കിസാന്‍ സഹകരണ ബാങ്കിലെ ജീവനക്കാരന് ആയപ്പോഴും കുടുംബ ജീവിതത്തിലേക്ക് കടന്നപ്പോഴും വായന ജീവശ്വാസംപോലെ കൊണ്ടുനടന്നു. 1970ല്‍ കോട്ടയത്ത് നടന്ന ഗ്രന്ഥശാലാസംഘം പരിശീലന ക്യാമ്പില്‍ ജില്ലയിലെ ഏക പ്രതിനിധിയായി പങ്കെടുത്തു. 1974ല്‍ ചാവക്കാട് താലൂക്ക് ഗ്രന്ഥശാലാ അംഗമായും 1995 മുതല്‍ 10 വര്‍ഷക്കാലം ജില്ല ലൈബ്രറി കൌണ്‍സില്‍ പ്രസിഡൻറായും സേവനം ചെയ്തു.
2005 മുതല്‍ സ്േറ്ററ്റ് ലൈബ്രറി കൗണ്‍സില്‍ അംഗമായിരുന്നു. ചെറുകാട് കഴിഞ്ഞാല്‍ നിരഞ്ജനയും തകഴിയും ബഷീറുമൊക്കെയാണ് ഇഷ്ടപ്പെട്ട എഴുത്തുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.