കോടിയേരിയുമായി സംവാദത്തിന് തയാറെന്ന്ശ്രീധരന്പിള്ള
text_fieldsകൊട്ടാരക്കര: ശബരിമലയെയും കമ്യൂണിസത്തെയും കുറിച്ച് ആശയസംവാദത്തിന് താന്‍ എവിടെയും തയാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. എ.കെ.ജി സെൻററില്‍ പൊതുജനങ്ങളെ കടക്കാന്‍ അനുവദിച്ചാല്‍ അവിടെയെത്തിയും സംവാദത്തിന് തയാറാണ്. റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയാണ്. ഇതിനെതിരെ പ്രത്യേക അഭിഭാഷകസംഘത്തെ രൂപവത്കരിച്ച് നിയമയുദ്ധം നടത്തും. കാട്ടുനീതി നിലനില്‍ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. എല്‍.ഡി.എഫും യു.ഡി.എഫും ഇരട്ടപെറ്റ മക്കളെപോലെയാണ്. അതിന് ഏറ്റവുംവലിയ തെളിവാണ് ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് നിലപാട്.
സുരേന്ദ്രനെതിരെയുള്ള പിണറായി സര്‍ക്കാറിെൻറ പ്രതികാര നടപടിയെ ബി.ജെ.പി അഖിലേന്ത്യ തലത്തില്‍ ഏറ്റെടുത്ത് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന് എന്നിവരും സുരേന്ദ്രനെ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.