സൗജന്യ ക്വാറൻറീൻ ഒരുക്കാമെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ
text_fieldsകോഴിക്കോട്: പ്രവാസികൾക്ക് സൗജന്യ ക്വാറൻറീൻ ഒരുക്കാൻ തയാറായി യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ. കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് ഈ തീരുമാനവുമായി രംഗത്തെത്തിയത്. സംസ്ഥാനേത്തക്ക് വരുന്ന പ്രവാസികൾ ക്വാറൻറീൻ ചെലവ് സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം.
സൗജന്യ ക്വാറൻറീൻ ഒരുക്കാമെന്ന് ചൂണ്ടിക്കാട്ടി ഇരു തദ്ദേശ സ്ഥാപനങ്ങളും മുഖ്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായി വരുന്ന പണം തനത് ഫണ്ടിൽ നിന്ന് എടുക്കാമെന്നും ഇതിന് സർക്കാർ അനുമതി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. ടിക്കറ്റെടുക്കാൻ േപാലും പണമില്ലാതെ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്താൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യത്തിന് പണം കണ്ടെത്തുകയെന്നത് പ്രയാസകരമാണെന്നും അതിനാലാണ് അവരെ സഹായിക്കാൻ മുന്നോട്ടു വന്നതെന്നും കൊടുവള്ളി നഗരസഭ അറിയിച്ചു.
സംഘടനകൾ വിട്ടു നൽകിയ കെട്ടിടങ്ങൾ, വ്യക്തികൾ നൽകിയ വീടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിങ്ങനെ ക്വാറൻറീന് ആവശ്യമായ സൗകര്യം നേരത്തേ തന്നെ ഇവർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തെന്ന അവിടെയൊന്നും പണം നൽകേണ്ട ആവശ്യമില്ലെന്നും ക്വാറൻറീനിലുള്ളവർക്ക് നിലവിൽ ഭക്ഷണം നൽകുന്നത് പഞ്ചായത്ത് തന്നെയാണെന്നും അവർ പറഞ്ഞു.
റെയിൽവെ സ്റ്റേഷനുകളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും പ്രവാസികളെ ക്വാറൻറീൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് മാത്രമാണ് അധിക ചെലവുള്ളത്. അതിന് തനത് ഫണ്ട് പര്യാപ്തമാണെന്നും അത് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകണമെന്നുമാണ് ഈ തദ്ദേശ സ്ഥാപനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.