ജോസ് കെ. മാണിയെ എൽ.ഡി.എഫിൽ എടുക്കണമെന്ന് സി.പി.എം, സി.പി.ഐ എതിർത്തുതന്നെ
text_fieldsതിരുവനന്തപുരം: യു.ഡി.എഫിൽനിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ഉൾപെടുത്തണമെന്ന് സി.പി.എം. ഇന്നു ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച ആവശ്യമുയർന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി. എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സി.പി.എം വ്യക്തമാക്കി.
എന്നാൽ, ഈ തീരുമാനത്തിനെതിരെ സി.പി.ഐ രംഗത്തുവന്നു. ജീർണതയുടെ രാഷ്ട്രീയമാണ് കേരള േകാൺഗ്രസിെനന്ന് സി.പി.ഐ
നേതാവ് ബിനോയ് വിശ്വം എം.പി തുറന്നടിച്ചു. മുന്നണിയിലെടുക്കണമെന്ന സി.പി.എം തീരുമാനത്തെ തുടർന്നാണ് ബിനോയ് വിശ്വത്തിെൻറ പ്രതികരണം.
ജോസ് കെ. മാണി എൽ.ഡി.എഫിലേക്കെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സി.പി.എമ്മിനെതിരെ സി.പി.ഐ കോട്ടയം ജില്ല ഘടകവും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ പാർട്ടികളുടെ ശക്തിയെ കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് ജില്ല സെക്രട്ടറി സി.കെ ശശീന്ദ്രെൻറ പ്രതികരണം. സി.പി.എം കഴിഞ്ഞാൽ കോട്ടയത്ത് കരുത്തുള്ള പാർട്ടി മാണി വിഭാഗമാണെന്ന വിലയിരുത്തൽ ഇപ്പോഴത്തെ സ്നേഹക്കൂടുതൽ കൊണ്ടാണ്. ബാർ കോഴ വിവാദത്തിൽ സമരം നടത്തിയതിൽ ഇപ്പോഴും കേസ് വാദിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.
എന്നാൽ, സി.പി.ഐയുടെ എതിർപ്പിനെതിരെ ജോസ് അനുകൂലികളും രംഗത്തുവന്നു. മുന്നണി പ്രവേശത്തിനായി തങ്ങൾ സി.പി.ഐയെ സമീപിച്ചിട്ടില്ലെന്നായിരുന്നു ജോസ് കെ. മാണി വിഭാഗത്തിെൻറ പ്രതികരണം. കേരള കോൺഗ്രസിെൻറ ശക്തി സി.പി.എമ്മിന് അറിയാമെന്ന് ജോസ് വിഭാഗം നേതാവായ ജോസ് ടോം പറഞ്ഞു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.