ശബരിമല സ്ത്രീ പ്രവേശനം: ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക് - ശ്രീധരൻ പിള്ള
text_fieldsകോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള ധര്‍മ്മ സമരത്തിന് ബി.ജെ.പി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വരുന്നതിന് മുൻപ് സർക്കാർ വിധി നടപ്പാക്കാൻ തയാറായത് ശബരിമലയെ തകർക്കാനുള്ള ഭാഗമായാണെന്ന് ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ് പ്രസിഡൻറ് വിശ്വാസ സമൂഹത്തിന് അപമാനമാണ്. ദേവസ്വം പ്രസിഡൻറ് രാജിവെച്ച് പുറത്ത് പോകണം. ജന്മഭൂമിയിലെ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ലേഖനം വായിച്ച ശേഷം അഭിപ്രായം പറയാം. പത്രത്തിന് സ്വതന്ത്ര നിലപാട് ഉണ്ട്. വിശ്വാസി സമൂഹവും സന്യാസസമൂഹവുമാണ് ശബരിമലയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ നേത്യത്വത്തില്‍ നേതാക്കള്‍ ഇന്ന് കോട്ടയത്ത് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും വിവിധ ഹൈന്ദവ ആചാര്യന്മാരെയും പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.
ശബരിമല വിഷയത്തിൽ പാര്‍ട്ടി നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്ന് ശ്രീധരന്‍പിള്ള പ്രസ്താവിച്ചു. ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടില്‍ നിന്ന് എത്രയും വേഗം ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്‍വാങ്ങണം. സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ സർക്കാർ തയാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.