നാവികാഭ്യാസം നിർത്തിവെച്ചു: ഒരുങ്ങാൻ നിർദേശം
text_fieldsകൊച്ചി: ഇന്ത്യൻ നാവികസേന നടത്തിവന്ന അഭ്യാസപ്രകടനം പുൽവാമ ഭീകരാക്രമണത്തിെൻ റ പശ്ചാത്തലത്തിൽ അടിയന്തരമായി നിർത്തിവെച്ചു. ആയുധം നിറച്ച് സർവസജ്ജരാകാൻ യുദ്ധ ക്കപ്പലുകൾക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്. അവധിയിലുള്ള നാവികസേന ഉദ്യോഗ സ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കാനും ഉത്തരവുണ്ട് . പുൽവാമയിലെ ഭീകരാക്രമണത്തെത് തുടർന്ന് അതിർത്തിയിൽ നിലനിൽക്കുന്ന യുദ്ധസമാന സാഹചര്യം കണക്കിലെടുത്താണ് നടപ ടി.
നാൽപതിലധികം യുദ്ധക്കപ്പലുകൾ പെങ്കടുക്കുന്ന ‘ട്രോപ്പക്സ്’ അഭ്യാസപ്രകട നമാണ് നിർത്തിവെച്ചത്. രണ്ടായി തിരിഞ്ഞ് ഒരു സംഘം കൊച്ചിക്ക് സമീപവും എതിർ സംഘം ചെന്നൈക്കും വിശാഖപട്ടത്തിനുമിടയിലും നിലയുറപ്പിച്ച് ജനുവരി 30നാണ് അഭ്യാസപ്രകടനം തുടങ്ങിയത്.
കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തിെൻറ മേൽനോട്ടത്തിൽ നടത്തിവന്ന നാവികസേനയുടെ ഏറ്റവും വലിയ അഭ്യാസപ്രകടനം മാർച്ച് 14 വരെയാണ് നിശ്ചയിച്ചത്. അഭ്യാ സപ്രകടനത്തിൽ പെങ്കടുക്കുന്ന യുദ്ധക്കപ്പലുകളോട് പരിശീലനം നിർത്തിവെച്ച് മുംബൈ, കാർവാർ, വിശാഖപട്ടണം തീരങ്ങളിലെത്തി ആയുധം നിറച്ച് സജ്ജമാകാനാണ് നിർദേശം.ചില കപ്പലുകൾ മുംബൈയിൽ വെടിക്കോപ്പുകൾ നിറച്ചുതുടങ്ങിയതായാണ് സൂചന.
നാവികസേനയുടെ എല്ലാ യുദ്ധക്കപ്പലുകളും പെങ്കടുക്കുന്ന ‘ട്രോപ്പക്സ്’ അഭ്യാസപ്രകടനം രണ്ടുവർഷത്തിൽ ഒരിക്കലാണ് നടക്കാറുള്ളത്. ആശയവിനിമയ സംവിധാനങ്ങളുടെ സഹായമില്ലാതെ കപ്പലുകളെ തിരഞ്ഞു കണ്ടുപിടിക്കുന്ന യുദ്ധമുറയുടെ ഭാഗമായ പരിശീലനമാണ് നടന്നുവന്നത്.
യുദ്ധക്കപ്പലുകളിൽ അടിയന്തരമായി വെടിക്കോപ്പുകൾ നിറക്കുന്നത് അസാധാരണ നടപടിയാണ്. പുതിയ സാഹചര്യം കണക്കിലെടുത്ത് അന്തർവാഹിനികളുടെയും കപ്പലുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാനും നാവികസേന നടപടി തുടങ്ങി.
അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യങ്ങൾ ഉടലെടുക്കുേമ്പാൾ അഭ്യാസപ്രകടനങ്ങൾ നിർത്തിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് നാവികസേന വൃത്തങ്ങൾ പറയുന്നത്. ഇപ്പോഴത്തെ നടപടി പുൽവാമ ഭീകരാക്രമണ പ്രത്യേക പശ്ചാത്തലത്തിലാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വെടിക്കോപ്പുകൾ നിറക്കാൻ നിർദേശമുണ്ട്. എന്നാൽ, യുദ്ധക്കപ്പലുകളിൽ പരിശീലനത്തിെൻറ ഭാഗമായും ആയുധം നിറക്കാറുണ്ടെന്നും നിലവിലെ സാഹചര്യവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.