ദുരന്തഭൂമിയിലെ താരങ്ങൾക്ക് ഇന്ന് സ്നേഹാദരം
text_fieldsകൽപറ്റ: നാടുമുഴുവൻ വിറങ്ങലിച്ച മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയവർക്ക് ‘മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന സ്നേഹാദരം ശനിയാഴ്ച. ‘വി നാട്, ഓണറിങ് ഹീറോസ്’ പരിപാടി ഇന്ന് വൈകീട്ട് നാലുമുതൽ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. പട്ടികജാതി -പട്ടികവർഗ -പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
ടി.സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്, നടൻ അബൂ സലിം, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, എ.ഡി.എം എ.ദേവകി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനീഷ്, ഡി.എഫ്.ഒ അജിത് കെ. രാമൻ, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയ വൺ മാനേജിങ് ഡയറക്ടർ ഡോ.യാസീൻ അഷ്റഫ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, സി.ഇ.ഒ പി.എം. സാലിഹ്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ പങ്കെടുക്കും.
നിഷാദ് റാവുത്തറും ദിവ്യ ദിവാകരനുമാണ് അവതാരകർ. വിവിധ ഭാഗങ്ങളിൽനിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘടനകൾ, കൂട്ടായ്മകൾ, വ്യക്തികൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയവരെയാണ് ആദരിക്കുക. പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി, അഗ്നിരക്ഷാസേന, വനം വകുപ്പ്, ആരോഗ്യവകുപ്പ്, എമർജൻസി റസ്പോൺസ് ടീം, എൻ.ഡി.ആർ.എഫ്, സിവിൽ ഡിഫൻസ്, എസ്.ഒ.ജി ഗ്രൂപ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുമെത്തും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.