Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയഥാർഥ മഹാബലി ഈശോ, ഓണം...

യഥാർഥ മഹാബലി ഈശോ, ഓണം സാത്താനിക ആരാധന -ഫാ. തോമസ് വാഴച്ചാരിക്കൽ

text_fields
bookmark_border
fr thomas vazhacharikkal
cancel

കോട്ടയം: ഓണം സാത്താനിക ആരാധനയാണെന്നും യഥാർഥ മഹാബലി ഈശോയാണെന്നും ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പരാമര്‍ശം വിവാദമാകുന്നു. ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും പൈശാചിക അരൂപിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളത്? -പാലാ രൂപതയ്ക്ക് കീഴിലെ വികാരിയായ ഫാ തോമസ് വാഴച്ചാരിക്കൽ വീഡിയോയില്‍ ചോദിക്കുന്നു.

'കാണം വിറ്റും ഓണം ഉണ്ണണം എന്നൊക്കെ പറയുന്നതില്‍ എന്ത് നന്മയാണുള്ളത്? കടമെടുത്തും വിറ്റു തുലച്ചും ശാപ്പാട് കഴിച്ച് ആഘോഷിച്ചിട്ട് നാളെ എന്ത് ചെയ്യും. ബുദ്ധിയുള്ള ഒരു വ്യക്തിക്കും സ്വീകാര്യമായ പാതയല്ല അത്. യഥാര്‍ത്ഥ സൗഭാഗ്യം അങ്ങനെയല്ല വരേണ്ടത്. ബാഹ്യമായ ഒരാഘോഷത്തിലേക്ക് നമ്മെ കൊണ്ടു പോകുന്നത് ലൗകികമായ രീതിയാണ്. അത് സാത്താന്റെ ശൈലിയാണ്. നന്മയുടെ ആഘോഷമായി സൂചിപ്പിക്കുന്ന ഈ ആഘോഷം പൈശാചികമായ അടിമത്തമാണ്. അസുരനായ ഒരു പൈശാചിക വ്യക്തിയെ സ്വീകരിക്കാനുള്ള ആഘോഷത്തിന്റെ ഭാഗമാണ്'.

'സാത്താന്റെ സാന്നിധ്യമുള്ള ഇത്തരം അവസരങ്ങളേയും മേഖലകളേയും തിരിച്ചറിഞ്ഞ് അവയെ നമ്മള്‍ ദൂരീകരിക്കുകയാണ് വേണ്ടത്. ഓണത്തിന് പാടുന്ന പാട്ടൊന്നും മഹാബലിയുടെ കാലത്തേതല്ല. അങ്ങനെയൊരു കാലം ഉണ്ടായിട്ടു പോലുമില്ല. അടുത്ത കാലത്തെ ദശകങ്ങളില്‍ എഴുതി പാടിയ പാട്ടാണ് കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നൊക്കെ പറയുന്നത്. കള്ളവും ചതിയുമില്ലാത്ത അവസ്ഥ ഇവിടെയൊന്നും കാണാൻ സാധിക്കില്ല. അതൊക്കെ ഈശോ പ്രഘോഷിച്ച ദൈവ രാജ്യത്തിലാണ് കാണുന്നത്'

'ഈശോ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റാണ്, നിഷ്ഫലമായ പരിശ്രമമാണ് ഈ മഹാബലി. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണ്. അതിനെ മറികടക്കാന്‍ ഒരു ബലിയുമില്ല. അറിഞ്ഞു കൊണ്ട് ബലിയായ വ്യക്തിയാണ് ഈശോ. അബദ്ധം പറ്റി ചവിട്ടിത്താഴ്ത്തപ്പെട്ട വ്യക്തി എങ്ങനെയാണ് ബലിയാകുന്നത്? മഹാബലി അറിയാതെ ചവിട്ടിത്താഴ്ത്തപ്പെട്ടതാണ്. ഈശോ അങ്ങനെയല്ല. ഈശോ അറിഞ്ഞ് കൊണ്ട് ബലിയായതാണ്. വിശുദ്ധ കുര്‍ബാനയാണ് യഥാര്‍ത്ഥ സദ്യ. ഇതാണ് നമ്മൾ ആഘോഷിക്കേണ്ടത്. അതിന്റെ കരുത്തിലേക്കാണ് ഹൈന്ദവ സഹോദരങ്ങളെ നമ്മൾ കൂട്ടിക്കൊണ്ടുവരേണ്ടത്. സമൂഹത്തിലെ ഭിന്നിപ്പിന് കാരണം ഓണാഘോഷങ്ങളിലൂടെ അകത്ത് കയറ്റിവച്ച പൈശാചിക അരൂപികളുടെ സാന്നിധ്യമാണ്. ഞാൻ പഠിപ്പിക്കുന്നകാര്യങ്ങൾ നിങ്ങൾക്ക് എത്രമാത്രം സവീകാര്യമാണ് എന്ന് എനിക്കറിയില്ല. മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന് നോക്കിക്കൊണ്ടല്ല നമ്മൾ പെരുമാറേണ്ടത്. ഹാലേലുയ്യ.. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ...' - ഫാ. തോമസ് വാഴച്ചാരിക്കല്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamFr Thomas vazhacharickal
News Summary - Real Mahabali is Jesus, Onam is a Satanic Worship - Fr. Thomas vazhacharikkal
Next Story