തൃശൂരിൽ ആദ്യ രണ്ട് വർഷം വിമതൻ മേയറാകും
text_fieldsതൃശൂർ: തൃശൂർ കോർപറേഷനിൽ കോൺഗ്രസ് വിമതൻ എം.കെ വർഗീസിനെ മേയറാക്കാൻ ധാരണ. ആദ്യത്തെ രണ്ട് വർഷം മേയർ സ്ഥാനം വർഗീസിന് നൽകും. മന്ത്രി എ.സി മൊയ്തീനുമായുളള ചർച്ചക്കൊടുവിലാണ് തീരുമാനം.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടുണ്ടാവും. അഞ്ച് വർഷവും മേയർ പദവി വേണമെന്നായിരുന്നു എം.കെ വർഗീസിന്‍റെ ആവശ്യം. എന്നാൽ, ഇന്നലെ നടത്തിയ ചർച്ചയിൽ രണ്ട്വർഷം മേയർ പദം നൽകാമെന്ന് സി.പി.എം അറിയിച്ചു. എം.കെ വർഗീസ് ഇത് അംഗീകരിക്കുകയായിരുന്നു.
55 അംഗങ്ങളുള്ള തൃശൂർ കോർപറേഷനിൽ 24 സീറ്റുകളിൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ 23 ഇടത്തായിരുന്നു യു.ഡി.എഫ് വിജയം. ആറ് സീറ്റുകൾ ബി.ജെ.പിയും നേടി. ഇതോടെയാണ് ഭരണത്തിനായി ഇരു കക്ഷികൾക്കും കോൺഗ്രസ് വിമതന്‍റെ പിന്തുണ ആവശ്യമായി വന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് വർഗീസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.