ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക -ജമാഅത്തെ ഇസ്‌ലാമി
text_fieldsകോഴിക്കോട് : ലക്ഷദ്വീപിൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് കേന്ദ്ര സർക്കാറിനോടാവശ്യപ്പെട്ടു. തീർത്തും വംശീയ അജണ്ടയാണ് പ്രഫുൽ കോദാഭായ് പട്ടേൽ നടപ്പിലാക്കുന്നത്. മദ്യനിരോധനം നിലവിലുള്ള ലക്ഷദ്വീപിൽ ബാർ ലൈസൻസ് നൽകിയും ബീഫ് നിരോധനവും രണ്ട് കുഞ്ഞുങ്ങളിൽ അധികമുള്ളവർക്ക് തദ്ദേശ തെരത്തെടുപ്പിൽ മൽസരിക്കുന്നതിന് നിരോധവുമേർപ്പെടുത്തിയും ലക്ഷദ്വീപിെൻറ സംസ്കാരവും സ്വൈര്യ ജീവിതവും തകർക്കാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത്.
കുറ്റകൃത്യങ്ങൾ തീരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കി പ്രതിഷേധങ്ങളെ നേരിടാനും ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുമുളള നീക്കത്തെ ചെറുക്കണമെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. വർഗീയമായും പരസ്പര ഐക്യത്തിലും ജീവിക്കുന്ന ദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് ഭരണാധികാരികൾക്കുള്ളത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ജമാഅത്ത് അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.