അനർഹർ വാക്സിൻ സ്വീകരിച്ചു, പ്രോേട്ടാകോൾ നോക്കിയില്ല
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരിൽ േപ്രാേട്ടാകോൾ മറികടന്ന് അനർഹർക്ക് വാക്സിൻ നൽകിയതാണ് കോവിഡ് വാക്സിൻ ക്ഷാമത്തിന് കാരണമെന്ന് വിമർശനം. രണ്ടാംഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ നൽകണമെന്നാണ് കേന്ദ്ര നിർദേശം. പുറേമ ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാം ഡോസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും പൊലീസുകാരടക്കം കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ നൽകുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരിൽ പല സർക്കാർ ഒാഫിസിലെയും മുഴുവൻ ജീവനക്കാർക്കും വാക്സിൻ നൽകുന്ന സ്ഥിതിയുണ്ടായി. തലസ്ഥാന ജില്ലയിലടക്കം വാക്സിൻ ക്ഷാമം രൂക്ഷമാണ്.
സെക്രേട്ടറിയറ്റിൽ മുഴുവൻ ജീവനക്കാരും വാക്സിൻ എടുക്കണമെന്ന് പൊതുഭരണവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. സെക്രേട്ടറിയറ്റിലെ മുഴുവൻ പേരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിക്കില്ലെന്നിരിക്കെ ഏത് മാനദണ്ഡപ്രകാരമാണ് എല്ലാ ജീവനക്കാർക്കും കുത്തിവെപ്പെടുത്തതെന്നത് വ്യക്തമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചില ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരെന്ന വ്യാജേന മറ്റ് ഉദ്യോഗസ്ഥരും വിരമിച്ചവരും മുതൽ സ്വകാര്യവ്യക്തികൾ വരെ കുത്തിവെപ്പെടുെത്തന്നാണ് വിവരം.
ഉന്നത ഉദ്യോഗസ്ഥരുടെ ശിപാർശയുമായെത്തിയാണ് പലരും വാക്സിനെടുത്തതെന്നാണ് ആക്ഷേപം. 30000 ൽ താഴെ ജീവനക്കാർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ചില ജില്ലകളിൽ 60000 പേരുടെ പട്ടികയാണ് വാക്സിനേഷന് നൽകിയത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സംവിധാനം കുറയുകയും വിതരണകേന്ദ്രങ്ങളിൽ എത്തുന്നവർക്കെല്ലാം സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുന്ന രീതി കൂടുകയും ചെയ്തിരുന്നു. ഇതോടെ ആശുപത്രികളിലേക്ക് വിതരണം ചെയ്യാൻ ആവശ്യത്തിന് വാക്സിനില്ലാതായി. മാര്‍ച്ച് ഒമ്പതോടെ 21 ലക്ഷം ഡോസ് വാക്സിൻ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇത് ആശുപത്രികളിലെത്തിച്ചാലേ വാക്സിൻ വിതരണം സാധാരണഗതിയിലാകൂ. വാക്സിനേഷന് കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.