വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് നേരത്തേ ലഭിക്കൽ: രജിസ്ട്രേഷൻ ഉടൻ
text_fieldsതിരുവനന്തപുരം: വിദേശത്ത് ജോലിക്കും പഠനാവശ്യത്തിനും പോകുന്നവർക്ക് കോവിഷീൽഡ് വാക്സിൻ നേരേത്ത ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ടാം ഡോസ് നേരേത്ത ലഭിക്കാന്‍ മുന്‍ഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന െവബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള സംവിധാനം ഉടന്‍ തന്നെ വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷിക്കുന്ന സമയത്ത് യാത്രാവിവരത്തിെൻറ രേഖകള്‍ അപ്ലോഡ് ചെയ്യണം. ഇതുപ്രകാരം രണ്ടാം ഡോസ് സ്വീകരിച്ചശേഷം വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് താൽക്കാലികമായി ഒരു സർട്ടിഫിക്കറ്റ് ലഭ്യമാകും.
രണ്ടാം ഡോസ് വാക്സിന് നേരേത്ത എടുത്തവര്‍ക്ക് സംസ്ഥാനം നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി https://covid19.kerala.gov.in/vaccine/ല്‍ പ്രത്യേകം അപേക്ഷിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് മെഡിക്കല്‍ ഓഫിസര്‍ നല്കിയ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം.
വിദേശത്ത് ആദ്യഡോസ് സ്വീകരിച്ചവർക്ക്
വിദേശത്ത് െവച്ച് ആസ്ട്ര സെനക്ക വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കാം. അവര്‍ വാക്സിനേഷന് കേന്ദ്രത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആദ്യ ഡോസിെൻറ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ നല്‍കണം. രണ്ടാം ഡോസ് നല്കിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിങ്ങനെ
• https://covid19.kerala.gov.in/vaccine/ എന്ന ലിങ്ക് വഴി സംസ്ഥാന സർക്കാറിെൻറ പോർട്ടലിൽ പ്രവേശിക്കണം. മുഖപേജിലുള്ള വാക്സിൻ സർട്ടിഫിക്കറ്റ് (ഫോർ ഗോയിങ് എബ്രോഡ്) എന്ന ലിങ്കിൽ ക്ലിക്ക് െചയ്യുക. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറും ലഭിച്ച കോവിൻ റഫറൻസ് നമ്പറും നിർദിഷ്ട കോളങ്ങളിൽ നൽകണം. ഒ.ടി.പിക്കായുള്ള വിൻഡോ തുറക്കും. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകി തുടർനടപടികളിലേക്ക് കടക്കാം. അടുത്ത വിൻഡോയിൽ താഴെയുള്ള വിവരങ്ങൾ നൽകണം:
പേര് (കോവിൻ പോർട്ടലിൽ നൽകിയത്), കോവിൻ റഫറൻസ് നമ്പർ, ലിംഗം, ജനിച്ച വർഷം, സ്വീകരിച്ച വാക്സിെൻറ പേര്, കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത തിരിച്ചറിയൽ രേഖ, ഇൗ രേഖയിലെ നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ടിലെ പേര്, ജില്ല, ഇ മെയിൽ വിലാസം. തുടർന്ന്, താഴെപ്പറയുന്ന രേഖകൾ അപ്ലോഡ് ചെയ്ത് നൽകണം.
1. കോവിൻ പോർട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ്
2. കോവിൻ പോർട്ടലിൽനിന്ന് ലഭിച്ച വാക്സിൻ സർട്ടിഫിക്കറ്റ്
3. പാസ്പോർട്ട് ഡോക്യുമെൻറ്
4. വിസ/ വർക്ക് പെർമിറ്റ്/ എംപ്ലോയ്മെൻറ് പെർമിറ്റ്/ അഡ്മിഷൻ ലെറ്റർ
തുടർന്ന്, ആധാർ നമ്പറും ആധാറിലെ പേരും നൽകണം. ഗെറ്റ് ആധാർ ഒ.ടി.പി എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്യുേമ്പാൾ ഒ.ടി.പി ലഭിക്കും. ഇതുകൂടി നൽകുന്നതോടെ അപേക്ഷാ നടപടികൾ പൂർത്തിയാകും. ഇൗ അപേക്ഷ ജില്ല മെഡിക്കൽ ഒാഫിസർക്ക് ലഭിക്കും. തുടർനടപടികൾ പൂർത്തിയാകുന്നമുറക്ക് അപേക്ഷകന് മൊബൈൽ ഫോണിൽ വിവരം എസ്.എം.എസായി നൽകും. അപേക്ഷ നൽകിയ അതേ മൊബൈൽ നമ്പർ നൽകി പ്രവേശിച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.