നിലമ്പൂർ-ഷൊർണൂർ പാതയിൽ രണ്ടു ട്രെയിൻ സർവിസിന് ശിപാർശ
text_fieldsമലപ്പുറം: നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിൽ പുതിയ രണ്ടു ട്രെയിൻ സർവിസ് തുടങ്ങാൻ ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ശിപാർശ നൽകിയതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം അറിയിപ്പ് നൽകി. ഈ റൂട്ടിൽ വൈദ്യുതീകരണം പൂർത്തീകരിച്ച് ട്രെയിനുകൾ ഓടിത്തുടങ്ങുകയും പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവിൽ സർവിസ് നടത്തുന്ന ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.