സംഗീതനാടക അക്കാദമിയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ശിപാർശ
text_fieldsതൃശൂർ: സംഗീതനാടക അക്കാദമിയിലെ എട്ട് അനധികൃത താൽക്കാലിക-കരാർജീവനക്കാരെ പിരിച്ചുവിടാൻ ശിപാർശ. ജില്ല എംേപ്ലായ്മെൻറ് എക്ചേഞ്ച് അധികൃതർ നടത്തിയ പരിശോധനയിലാണ് അഞ്ചു ദിവസ വേതനക്കാരും മൂന്നു കരാർജീവനക്കാരും അധികമാണെന്ന് കണ്ടെത്തിയത്. ഇവരുടെ താൽക്കാലിക നിയമനം അംഗീകരിക്കാനാവില്ലെന്നും നിയമനങ്ങൾ റദ്ദാക്കാൻ സാംസ്കാരിക വകുപ്പിനോട് ശിപാർശ ചെയ്യുമെന്നും ജില്ല എംേപ്ലായ്മെൻറ് ഓഫിസർ എ.എസ്. അലാവുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു.
അക്കാദമിയിൽ 20 തസ്തികകളാണുള്ളത്. ഒന്നോ രണ്ടോ ഒഴിവുകളുണ്ടെങ്കിലും അവ എംപ്ലായ്മെൻറ് എക്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യുന്നില്ല. 2019 ഡിസംബറിലാണ് തൃശൂർ എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് അവസാനനിയമനം നടന്നത്. അതേസമയം, അക്കാദമി എക്സിക്യൂട്ടിവ് കൗൺസിലിെൻറ അംഗീകാരത്തോടെ വ്യാപകമായി കരാർനിയമനം നടക്കുന്നുണ്ട്.
ഒരുമാസം മുമ്പാണ് ലളിതകലാ അക്കാദമി ആസ്ഥാനത്ത് ക്രമവിരുദ്ധമായി നിയമിച്ച 11 ജീവനക്കാരെ പിരിച്ചുവിടാൻ ജില്ല എംേപ്ലായ്മെൻറ് ഓഫിസർ ഉത്തരവിട്ടത്. ഡ്രൈവറടക്കമുള്ളവരെയാണ് പിരിച്ചുവിടാൻ ശിപാർശ ചെയ്തത്. മറ്റു സ്ഥാപനങ്ങളിൽനിന്ന് ഭിന്നമാണ് കലാമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രമവിരുദ്ധ നിയമനങ്ങളെ ന്യായീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചത്. ഇതുസംബന്ധിച്ച മറുപടി എംേപ്ലായ്മെൻറ് ഓഫിസർക്ക് കൈമാറുകയും ചെയ്തു.
ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല –എംേപ്ലായ്മെൻറ് ഓഫിസർ
തൃശൂർ: കേരള സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ജില്ല എംേപ്ലായ്മെൻറ് ഓഫിസർ എ.എസ്. അലാവുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു. നിയമനങ്ങൾ പി.എസ്.സി വഴിയല്ലാത്തതിനാൽ എംേപ്ലായ്മെൻറ് എക്ചേഞ്ച് വഴിയാണ് നടത്തുന്നത്.
മൂന്നുമാസം കൂടുേമ്പാൾ നിലവിലെ ജീവനക്കാരുടെ എണ്ണം, ഒഴിവുള്ള തസ്തികകൾ, ജീവനക്കാരെ ലഭിക്കാൻ അഭാവമുണ്ടോ എന്നീ കാര്യങ്ങൾ അറിയിക്കണമെന്നാണ് കേന്ദ്ര നിയമമായ കംപൽസറി നോട്ടിഫിക്കേഷൻ വേക്കൻസീസ് ആക്ട് (സി.എൻ.വി) അനുശാസിക്കുന്നത്. മാത്രമല്ല, ഒഴിവുള്ള തസ്തികകൾ റിപ്പോർട്ട് ചെയ്യാൻ സാംസ്കാരിക സ്ഥാപനങ്ങൾ വിമുഖത കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.