കീഴടങ്ങിയ മാവോവാദി ലിജേഷിന് വീടും തൊഴിലും സ്റ്റൈപൻഡും നൽകാൻ ശിപാർശ
text_fieldsതിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞമാസം കീഴടങ്ങിയ പുൽപ്പള്ളി അമരക്കുനി സ്വദേശിയായ മാവോവാദി ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെെപൻഡും മറ്റ് ജീവനോപാധികളും നൽകാൻ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലതല പുനരധിവാസ സമിതി ശിപാർശ ചെയ്തു. സംസ്ഥാന സർക്കാർ 2018 ൽ പുറപ്പെടുവിച്ച പാക്കേജിെൻറ അടിസ്ഥാനത്തിലാണിത്.
ഇതനുസരിച്ച് സായുധസമരം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരുന്ന മാവോവാദികൾ ഉൾപ്പെട്ട കേസുകളിൽ ഉദാരമായ സമീപനം സ്വീകരിക്കും. വയനാട് ജില്ലയിലെ കാടുകളിൽ പ്രവർത്തിക്കുന്ന മാവോവാദി സംഘാംഗങ്ങൾ സായുധസമരത്തിെൻറ പാത ഉപേക്ഷിച്ച് സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ പറഞ്ഞു.
താൽപര്യമുള്ള മാവോവാദികൾക്ക് ജില്ല പൊലീസ് മേധാവിയെയോ ഏതെങ്കിലും സർക്കാർ ഓഫിസുകളെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടാം. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.