കെ.എസ്.ആർ.ടി.സിയിൽ അനുനയനീക്കം ശമ്പളം ഉയർത്താം, മുൻകാല പ്രാബല്യമില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ യൂനിയനുകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ അനുനയ നീക്കവുമായി സർക്കാർ. സംഘടനകൾ ഉന്നയിച്ച 137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ അനുവദിക്കാമെന്നാണ് ധനവകുപ്പിെൻറ നിലപാട്. എന്നാൽ, കനത്ത സാമ്പത്തിക ഭാരമാകുമെന്നതിനാൽ മുൻകാല പ്രാബല്യം അനുവദിക്കാനാകില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.
2011 ഏപ്രിലിലാണ് കെ.എസ്.ആർ.ടി.സിയിൽ അവസാനമായി ശമ്പള പരിഷ്കരണം നടത്തിയത്.2016 ഏപ്രിലിൽ ഇൗ പരിഷ്കരണത്തിെൻറ കാലാവധിയും അവസാനിച്ചു.
പുതിയ ഫോർമുല അംഗീകരിച്ചാൽ 2016 മുതൽ ലഭിക്കേണ്ട മുൻകാല പ്രാബല്യമാണ് ജീവനക്കാർക്ക് നഷ്ടപ്പെടുക. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 2020 നവംബർമുതൽ 1500 രൂപ വീതം ഇടക്കാലാശ്വാസം നൽകുന്നുണ്ട്. ഇൗ തീയതി മുതലുള്ള ഇടക്കാലാശ്വാസം അനുവദിക്കുമെന്നും സൂചനയുണ്ട്. അതേസമയം പുതിയ നിർദേശത്തെക്കുറിച്ച് രേഖമൂലമുള്ള ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അങ്ങനെ അറിയിപ്പ് ലഭിക്കുന്ന പക്ഷം കൂട്ടായി ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നുമാണ് യൂനിയനുകളുടെ നിലപാട്. കൃത്യമായ ഉറപ്പുകൾ പ്രഖ്യാപിക്കാത്തപക്ഷം തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്കിെൻറ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ യൂനിയനുകളുടെ നിലപാട്. ഇൗ സാഹചര്യത്തിൽകൂടിയാണ് സർക്കാറിെൻറ തിരക്കിട്ട നീക്കം.
137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ നീക്കം യൂനിയനുകളും മാനേജ്മെൻറും തമ്മിലുള്ള ചർച്ചയെ ധാരണയിലേക്കെത്തിക്കുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.