ഉത്രാടപ്പാച്ചിലിൽ ‘ആനവണ്ടി’ക്ക് റെക്കോഡ് വരുമാനം
text_fieldsകോട്ടയം: ഒാണത്തലേന്ന് കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. സെപ്റ്റംബർ മൂന്നിന് ഉത്രാടദിനത്തിൽ കോർപറേഷെൻറ ആകെ വരുമാനം 5.93 കോടി. മുൻ വർഷെത്തക്കാൾ 10 ലക്ഷത്തോളം രൂപ അധികനേട്ടം. ഡ്യൂട്ടി സംവിധാനം പരിഷ്കരിച്ചതും അധിക സർവിസ് നടത്തിയതും ജീവനക്കാർ അവധിയെടുക്കാതെ ഡ്യൂട്ടിക്കെത്തിയതുമാണ് നേട്ടത്തിനുപിന്നിലെന്ന് കോർപറേഷൻ വൃത്തങ്ങൾ അറിയിച്ചു. ഒാണത്തോടനുബന്ധിച്ച എല്ലാ ദിവസങ്ങളിലും മികച്ച വരുമാനം ലഭിച്ചു. ആഘോഷവേളകളിൽ വരുമാനത്തിൽ സാധാരണ 40-50 ലക്ഷം വരെ വർധനയുണ്ടാകുമെങ്കിലും ഉത്രാടദിനത്തിലെ വരുമാനം റെക്കോഡാണെന്നും മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു.
കെ.എസ്.ആർ.ടി.സിയുടെ 4663 ഉം കെ.യു.ആർ.ടി.സിയുടെ 414 ബസുകളുമാണ് ഉത്രാടദിനത്തിൽ സർവിസ് നടത്തിയത്. തിരുവോണദിനത്തിൽ 50-60 ശതാമനം സർവിസ് മാത്രം നടത്തിയിട്ടും മികച്ച വരുമാനം നേടാനും സാധിച്ചു. അന്ന് 3099 ബസും കെ.യു.ആർ.ടി.സിയുടെ ബസുമാണ് ഒാടിയത്. വരുമാനം നാലുകോടി. കഴിഞ്ഞവർഷം ഇത് 3.69 കോടിയായിരുന്നു. ഒാണനാളുകളിലാകെ കഴിഞ്ഞവർഷെത്തക്കാൾ വരുമാനം നേടാനായി. ആഗസ്റ്റ് 30മുതൽ സെപ്റ്റംബർ രണ്ടുവരെ മികച്ച വരുമാനം നിലനിർത്തി. കൂടുതൽ അന്തർ സംസ്ഥാന സർവിസുകൾ നടത്തിയതും പുതിയ 10 മിന്നൽ സർവിസ് ആരംഭിച്ചതും വരുമാനവർധനക്ക് കാരണമായെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ-ഒാപേറഷൻസ് അനിൽ കുമാർ പറഞ്ഞു. കോഴിക്കോട്-ബംഗളൂരു സെക്ടറിൽ മാത്രം നിലവിലെ 52 സർവിസുകൾക്കു പുറെമ 21 അധിക സർവിസും നടത്തി.
െകാട്ടാരക്കര, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട എന്നിവടങ്ങളിൽനിന്ന് കൂടുതൽ മലബാർ സർവിസും ൈമസൂരു, കോയമ്പത്തൂർ, ഉൗട്ടി, മംഗളൂരു എന്നിവടങ്ങളിേലക്കും സ്പെഷൽ സർവിസും ആരംഭിച്ചു. മിന്നൽ ബസുകളുടെ ബുധനാഴ്ചെത്ത കലക്ഷനും സർവകാല റെക്കോഡാണ്. പത്തു ബസുകൾക്ക് ലഭിച്ച വരുമാനം 3.22 ലക്ഷമാണ്. കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും കണ്ണൂരിൽനിന്ന് കോഴിക്കോട്,തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കും ഇൗ മാസം 13വരെ സ്പെഷൽ സർവിസ് ഉണ്ടാകും. ഒാണസർവിസ് സംബന്ധിച്ച് മേഖലതലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും യോഗങ്ങളിലെല്ലാം എം.ഡിയുടെ സാന്നിധ്യവും സർവിസ് മെച്ചപ്പെടുത്താൻ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.