കറുപ്പക്കായ്ക്ക് റെക്കോഡ് വില; ഒരു കിലോക്ക് 1300 കടന്ന്
text_fieldsതരുവണ: കറുപ്പക്കായ് എന്ന വയണക്കായ്ക്ക് റെക്കോഡ് വില. ജില്ലയിൽ കറുപ്പമരമെന്നും മറ്റിടങ്ങളിൽ വയണ മരമെന്നും വിളിക്കുന്ന ഈ മരത്തിൽ ഉണ്ടാവുന്ന ഗ്രാമ്പൂ പോലത്തെ കായ്
ഒരു കിലോക്ക് 1300 രൂപയിലധികമാണ് വില. കറുത്ത പൊന്നെന്ന് അറിയപ്പെടുന്ന കുരുമുളകിന് 400 രൂപയേ വിലയുള്ളൂ. പെയിൻറിൽ ചേർക്കാനും സുഗന്ധദ്രവ്യമായും ഇത് ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മറ്റ സംസ്ഥാനങ്ങളിലേക്കാണ് കയറ്റിപ്പോകുന്നത്. കാപ്പിയും അടക്കയുമൊക്കെ പാട്ടത്തിനെടുക്കുന്നവർ തന്നെയാണ് വീടുകളിൽ പോയി കറുപ്പക്കായ്യും എടുക്കുന്നത്. ഓരോ മരത്തിലുമുള്ള കായ്ക്ക് മൊത്തത്തിൽ വില നിശ്ചയിച്ച് അതിെൻറ കൊമ്പ് വെട്ടിയാണ് കായ് പറിക്കുന്നത്. വെട്ടിയ കൊമ്പുകൾ വീടുകളിലെത്തിച്ച് സ്ത്രീകളെ ഉപയോഗിച്ച് പറിച്ച് ഉണക്കിയെടുത്താണ് വിൽപന നടത്തുന്നത്. കോവിഡ് കാലത്ത് വീട്ടിൽ വെറുതെയിരിക്കുന്ന കുട്ടികളടക്കമുള്ളവർക്ക് ഇതൊരു ആശ്വാസമാവുകയാണ്. ഒരു വർഷം നന്നായി വിളവെടുത്ത മരത്തിെൻറ കൊമ്പുകൾ മുറിക്കുന്നതിനാൽ തൊട്ടടുത്ത വർഷം ആ മരത്തിൽനിന്നു കായ് ലഭിക്കില്ല.
ഒരു കിലോ പച്ചക്കായ് പറിച്ചാൽ അമ്പത് രൂപ കിട്ടുമെന്നും ഒരു ദിവസം 20 കിലോക്ക് മുകളിൽ പറിക്കാൻ കഴിയുമെന്നും സ്ത്രീകൾ പറയുന്നു. തണുപ്പുള്ള പ്രദേശങ്ങളിൽ കൂടുതലായി വിളവ് ലഭിക്കുന്ന കറുപ്പക്കായ് ഉണക്കി ഓയിലുണ്ടാക്കി പെർഫ്യൂമിന് വേണ്ടിയാണ് പോകുന്നതെന്നും ആയിരം രൂപയിൽ കുറയാതെ എല്ലാ കാലത്തും വില ലഭിക്കുന്നുണ്ടെന്നും കച്ചവടക്കാരനായ ശിഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.