ഉത്രാടത്തിന് വിറ്റത് 105 കോടിയുടെ മദ്യം; മുന്നിൽ തിരുവനന്തപുരം ഔട്ട്ലെറ്റ്, ഇരിങ്ങാലക്കുട രണ്ടാമത്
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മലയാളി ഒാണം ആഘോഷിച്ചത് റെക്കോഡിട്ട കുടിയോടെ. കഴിഞ്ഞ വർഷത്തെ വരുമാനത്തെ മറികടക്കുന്ന മദ്യവിൽപനയാണ് ഇത്തവണ ബിവറേജസ് കോർപറേഷൻ വഴി നടന്നത്. ബെവ്കോ വഴിയും ബാറിലൂടെയുമായി 105 കോടിയുടെ മദ്യവിൽപന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 75 ശതമാനം വിൽപനയും ബെവ്കോ വഴിയായിരുന്നു. ഉത്രാടദിനത്തിലെ കച്ചവടത്തിൽനിന്നുമാത്രം സർക്കാർ ഖജനാവിലേക്ക് നികുതിയായി എത്തിയത് 90 കോടി രൂപയാണ്.
ഉത്രാടദിനത്തിൽ മാത്രം 78 കോടിയുടെ മദ്യമാണ് ബെവ്കോയിലൂെട വിറ്റുപോയത്. കഴിഞ്ഞവർഷം ഉത്രാടദിനത്തിൽ 52 കോടി രൂപയുടെ വിൽപനയാണ് നടന്നിരുന്നത്. ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റിൽനിന്ന്. ഇവിടെ 1.04 കോടിയുടെ വിൽപനയാണ് നടന്നത്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ വിറ്റത് 96 ലക്ഷത്തിെൻറ മദ്യം. 260 ഔട്ട്ലെറ്റുകള് വഴിയായിരുന്നു ഇത്തവണത്തെ വിൽപന.
പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ അഞ്ച് ഔട്ട്ലെറ്റുകള് തുറന്നിരുന്നില്ല. മൂന്നു നഗരങ്ങളിലെ ഔട്ട്ലെറ്റുകളിൽ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഇൗ ഒൗട്ട്ലെറ്റുകൾ വഴി ഉത്രാടദിനം വരെ 14.28 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.
തിരുവനന്തപുരം പഴവങ്ങാടി, കൊച്ചി മാർക്കറ്റ് റോഡ്, കോഴിക്കോട് പാവമണി റോഡ് ഒൗട്ട്ലെറ്റുകളിലാണ് ഒാൺലൈൻ സൗകര്യമൊരുക്കിയിരുന്നത്. ആഗസ്റ്റ് 16 മുതൽ ഒരുക്കിയ ഇൗ സൗകര്യം വഴി തിരുവനന്തപുരത്ത് 2.49 ലക്ഷം, എറണാകുളത്ത് 6.6 ലക്ഷം, കോഴിക്കോട് 5.18 ലക്ഷം എന്നിങ്ങനെയാണ് വിൽപന. ഹൈകോടതി നിർദേശത്തെതുടർന്ന് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കുമാത്രമാണ് മദ്യം നൽകിയിരുന്നത്. ഒാൺലൈൻ സംവിധാനത്തിന് പുറമെ 181 കൗണ്ടറുകൾകൂടി അധികമായി തുറന്നാണ് ഒാണവിൽപനയിൽ ബെവ്കോ റെക്കോഡിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.