സ്വാശ്രയ കോളജുകളിലെ നിയമന-വേതന ഒാർഡിനൻസ്: അച്ചടക്ക നടപടി വ്യവസ്ഥ അന്തിമതീർപ്പിന് വിധേയം -ഹൈകോടതി
text_fieldsകൊച്ചി: സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമന-വേതന വ്യവസ്ഥകൾ സംബന്ധിച്ച ഒാർഡിനൻസിലെ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട വകുപ്പ് ഇക്കാര്യത്തിലെ ഹരജിയിലെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈകോടതി. ഫെബ്രുവരി 20ന് വിജ്ഞാപനം ചെയ്ത ഒാർഡിനൻസിലെ വ്യവസ്ഥകൾക്കെതിരെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജ്മെൻറ്സ് വെൽഫെയർ അസോസിയേഷനും ആലുവ കുഴുവേലിപ്പടിയിലെ കെ.എം.ഇ.എ കോളജ് മാനേജറും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിെൻറ ഇടക്കാല ഉത്തരവ്.
സ്വാശ്രയ കോളജുകളിലെ തസ്തികകൾ തീരുമാനിക്കാൻ സർവകലാശാലകൾക്ക് അധികാരം നൽകുന്ന വിധത്തിലാണ് സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നതെന്ന് പറഞ്ഞാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ജീവനക്കാർക്കെതിരെ കോളജ് മാനേജ്മെൻറ് അച്ചടക്ക നടപടി സ്വീകരിച്ചാൽ ഒാർഡിനൻസിലെ സെക്ഷൻ അഞ്ച് പ്രകാരം സർവകലാശാല സിൻഡിക്കേറ്റിൽ അപ്പീൽ നൽകാമെന്നും ഇൗ അപ്പീൽ സിൻഡിക്കേറ്റ് പരിഗണിച്ചു തീർപ്പാക്കണമെന്നുമാണ് ഒാർഡിനൻസിൽ പറയുന്നത്. സിൻഡിക്കേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും രാഷ്ട്രീയക്കാരായതിനാൽ അത്തരം തീരുമാനമാവും ഉണ്ടാവുക.
മാത്രമല്ല, സിൻഡിക്കേറ്റിന് അപ്പീൽ തീർപ്പാക്കാൻ നിയമപരമായ അധികാരവുമില്ല. ഒാർഡിനൻസിലെ ഇൗ വ്യവസ്ഥ ജീവനക്കാർക്കുമേൽ മാനേജ്മെൻറിനുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതാണ്. ജില്ല ജഡ്ജി ഉൾപ്പെട്ട സർവകലാശാല അപ്പേലറ്റ് ൈട്രബ്യൂണലിനാണ് അപ്പീൽ പരിഗണനാവകാശം നൽകേണ്ടതെന്നും ഹരജിക്കാർ വാദിച്ചു. മറുപടി സത്യവാങ്മൂലത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.