കളമശ്ശേരി മെഡിക്കൽ കോളജിലും നിയമന വിവാദം; വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.ഐ
text_fieldsകൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അനധികൃത നിയമനങ്ങൾ നടന്നതായി ആരോപണം. കോവിഡിന്‍റെ മറവിൽ ഇരുന്നൂറിലധികം നിയമനങ്ങളാണ് അനധികൃതമായി നടന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.
ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. താൽക്കാലിക ഒഴിവിലേക്ക് എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നായിരുന്നു യോഗത്തിൽ തീരുമാനിച്ചിരുന്നത്. ജില്ല കലക്ടർ, മെഡിക്കൽ ഓഫിസർ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.
നിലവിലെ ഒഴിവുകളിലേക്ക് തിങ്കളാഴ്ച ഇവിടെ ഇന്‍റർവ്യൂ നടക്കുന്നുണ്ട്. എന്നാൽ, ഇത് പ്രഹസനമാണെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി വിജിലൻസിന് നൽകിയ കത്തിൽ പറയുന്നു. ഈ ഒഴിവുകളിലേക്ക് 200ഓളം പേരെ നിയമിച്ച് കഴിഞ്ഞതായാണ് സൂചന.
ചില ഉദ്യേഗഥർ പണം വാങ്ങിയാണ് നിയമനം നൽകിയിട്ടുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. താൽക്കാലിക അടിസ്ഥാനത്തിലെ നിയമനങ്ങളാണ് ഇപ്പോൾ നടന്നിട്ടുള്ളത്. എന്നാൽ, ഇതിൽ ചിലത് സ്ഥിരനിയമനം ആകാൻ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.