നിയമനത്തട്ടിപ്പ്: ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം, ഹരിദാസന്‍റെ വെളിപ്പെടുത്തല്‍ മാധ്യമങ്ങൾ ചർച്ചയാക്കിയില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsകണ്ണൂര്‍: നിയമനത്തട്ടിപ്പില്‍ ഇടത് സര്‍ക്കാറിനും മന്ത്രി വീണ ജോർജിനും ആരോഗ്യ മന്ത്രിയുടെ ഓഫീസിനും എതിരെ ആസൂത്രിത ഗൂഢാലോചന നടന്നത് പകല്‍വെളിച്ചം പോലെ വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്വേഷണം ഊർജിതമാക്കണം. ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വരണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
കോഴ നല്‍കിയെന്ന വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങൾ വൈകുന്നേര ചര്‍ച്ചക്ക് ഉപയോഗിച്ചു. എന്നാല്‍, ഹരിദാസന്‍റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടത്. ഗൂഢാലോചനക്ക് പിന്നിലുള്ളവരെ നിയമത്തിന് കൊണ്ടുവരാന്‍ സാധിക്കണം.
സി.പി.എമ്മിന്‍റെ കുടുംബസംഗമമല്ല. എല്‍.ഡി.എഫിന്‍റെ ഭാഗമായിട്ടാണ് കുടുംബ സംഗമം നടത്തുന്നത്. ബദല്‍ കുടുംബസംഗമം നടത്താന്‍ സി.പി.ഐക്ക് അവകാശമുണ്ട്. എല്ലാവരുമായി ചേര്‍ന്ന് നടത്താനാണ് ആലോചന. ആലോചന നടന്നില്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.