കോഴിക്കോട്ടും അനധികൃത റിക്രൂട്ട്മെന്‍റ് റാലി: പാതിവഴിയില്‍ നിര്‍ത്തി
text_fieldsകോഴിക്കോട്: സ്വകാര്യ ഏജന്‍സിയുടെ സൈനിക റിക്രൂട്ട്മെന്‍റ് റാലി വടകരക്കു പിന്നാലെ കോഴിക്കോട്ടും ഉദ്യോഗാര്‍ഥികള്‍ സംഘടിതമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തി. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രീ റിക്രൂട്ട്മെന്‍റ് ട്രെയിനിങ് ക്യാമ്പ് എന്ന സ്ഥാപനമാണ് വ്യാഴാഴ്ച രാവിലെ കോഴിക്കോട് തളി സാമൂതിരി സ്കൂളില്‍ കായികക്ഷമത പരിശോധന റാലി നടത്തുമെന്നറിയിച്ചത്. റാലിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരോട് 15,000 രൂപ ഉടന്‍ അടക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ രക്ഷിതാക്കളില്‍ ചിലര്‍ സ്ഥാപനത്തിന്‍െറ സര്‍ക്കാര്‍ അംഗീകാരമുള്‍പ്പെടെയുള്ള രേഖകള്‍ തിരക്കി. റാലി നടത്താനും പരിശീലനത്തിനുമൊന്നും സര്‍ക്കാര്‍ അംഗീകാരം ആവശ്യമില്ളെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ രംഗത്തത്തെി.
കഴിഞ്ഞ ദിവസം വടകരയില്‍ സ്ഥാപനം നടത്തിയ റിക്രൂട്ട്മെന്‍റ് റാലി സംഘര്‍ഷത്തില്‍ കലാശിച്ചത് ശ്രദ്ധയില്‍പെടുത്തുകയുമുണ്ടായി. ഇതിനിടെ ഉദ്യോഗാര്‍ഥികളുടെ ശാരീരികപരിശോധന നടത്തിയവര്‍ മുങ്ങി. തുടര്‍ന്നാണ് തട്ടിപ്പിനുള്ള ശ്രമമാണിതെന്ന് പലരും തിരിച്ചറിഞ്ഞത്. റാലിക്ക് മുന്നോടിയായി ഉദ്യോഗാര്‍ഥികളില്‍നിന്ന് 100 രൂപ വീതം ഈടാക്കാനും ശ്രമമുണ്ടായതായി പരാതിയുണ്ട്. മൂവായിരത്തോളം ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കാനത്തെിയത്. അംഗീകാരമില്ളെന്ന കാര്യം പുറത്തായതോടെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ സ്ഥാപന അധികൃതരോട് തട്ടിക്കയറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കസബ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ സ്ഥാപന പ്രതിനിധികള്‍ എത്തി ജോലി ഉറപ്പുനല്‍കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തും വിദ്യാര്‍ഥികളോട് പ്രത്യേക ഫോറം പൂരിപ്പിച്ചുവാങ്ങിയുമാണ് റാലിക്ക് ക്ഷണിച്ചത്. 15നും 25നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി, പ്ളസ് വണ്‍, പ്ളസ് ടു പഠിച്ചുകൊണ്ടിരിക്കുന്നവരോടും പഠനം പൂര്‍ത്തിയാക്കിയവരോടുമാണ് രാവിലെ എട്ടു മണിക്കുമുമ്പായി തളി സാമൂതിരി സ്കൂളില്‍ രക്ഷിതാവിനൊപ്പം എത്താന്‍ നിര്‍ദേശിച്ചത്. ആര്‍മി, നേവി, എയര്‍ഫോഴ്സ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ഫയര്‍ഫോഴ്സ് എന്നീ സേനകളിലെ തൊഴില്‍സാധ്യതയാണ് സ്ഥാപനം ഉറപ്പുനല്‍കിയത്. നേരത്തേ നടന്ന ക്യാമ്പുകളില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും ഇവര്‍ ഉറപ്പുനല്‍കിയതായി വിദ്യാര്‍ഥികള്‍ പറയുന്നു.
അതേസമയം, വിവിധ ജില്ലകളിലായി ക്യാമ്പും റാലിയും സ്ഥാപനം നടത്തിവരുന്നതായും സമാന്തരമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപന അധികൃതരാണ് പ്രശ്നമുണ്ടാക്കിയതെന്നും റാലി സംഘടിപ്പിച്ച സ്ഥാപനത്തിന്‍െറ കൊല്ലത്തെ ഓഫിസില്‍നിന്ന് അറിയിച്ചു.
15,000 രൂപ പരിശീലനത്തിനുള്ള ഫീസാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.