ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ 10 അണക്കെട്ടുകളിൽ കനത്ത ജാഗ്രതാ നിർദേശം
text_fieldsതിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പത്ത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റതാണ് തീരുമാനം.
പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, പമ്പ, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ ചെറുതോണി, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, എറണാകുളം ജില്ലയിലെ ഇടമലയാര്‍ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള അണക്കെട്ടുകളാണിവ.
മാട്ടുപ്പെട്ടി, പൊന്മുടി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ജലസേചന വകുപ്പിന്‍റെ പീച്ചി, ചിമ്മിണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലർട്ടിൽ ആണ്. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലര്‍ട്ടിലും വാഴാനി, പോത്തുണ്ടി നീല അലര്‍ട്ടിലുമാണ്.
അതത് ഡാമുകളിലെ വെള്ളത്തിന്‍റെ അളവ് നോക്കി വിദഗ്ധസമിതി തിരുമാനമെടുക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ജില്ല കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ സമയം നല്‍കും. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഒഴിവാക്കാനാണിതെന്നും യോഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.