വടക്കുമുതൽ തെക്കുവരെ ചുവന്നു, സെമി ജയിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: നാല് മാസങ്ങൾക്കപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇടതുമുന്നണിക്കും സർക്കാറിനും ആത്മവിശ്വാസം നൽകുന്നതിനൊപ്പം യു.ഡി.എഫിന് കടുത്ത ആശങ്കകൂടി നൽകുന്നതായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. കളം നിറഞ്ഞുകളിക്കുെന്നന്ന് പ്രതീതി സൃഷ്ടിച്ച യു.ഡി.എഫിന് തങ്ങളുടെ വാദഗതികളൊന്നും ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ടാക്കാനായില്ല. ലോക്സഭയിലെ വൻ കുതിപ്പിെൻറ തിളക്കം കെട്ടുപോവുകയും ചെയ്തു. ഭരണത്തുടർച്ചയുടെ പ്രതീക്ഷകൾ ഇടത് മുന്നണി സജീവമാക്കുേമ്പാൾ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് അത്യധ്വാനം ചെയ്യേണ്ടിവരും.
ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലും കോർപറേഷനുകളിലും ഇടത് മുന്നണിക്കാണ് നേട്ടം. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കെ നേടാനായത്. രാഷ്ട്രീയ വോട്ടുകളായി വിലയിരുത്താവുന്ന ജില്ല പഞ്ചായത്തിലും ബ്ലോക്കുകളിലും വ്യക്തമായ മുൻതൂക്കം നേടാനായതാണ് ഇടത് വിജയത്തിൽ തിളങ്ങി നിൽക്കുന്നത്. ജില്ല പഞ്ചായെത്താഴിച്ചാൽ 2015നോട് അടുത്തുനിൽക്കുന്ന ഫലമാണ് ഇക്കുറിയുമുണ്ടായത്. അന്ന് പഞ്ചായത്തുകളിലും നഗരങ്ങളിലും ഇതിനായിരുന്നു മേൽക്കൈ. ഇക്കുറി മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫാണ് മുന്നിൽ വന്നത്.
ലോക്സഭ തകർച്ചയിൽനിന്ന് തിരിച്ചുവരവ് നടത്തിയ എൽ.ഡി.എഫിന് വിവാദങ്ങളെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് മറികടക്കാനായി. മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായും ഇത് അഭിമാനിക്കാൻ വക നൽകുന്നു. ആരോപണങ്ങളെല്ലാം ജനകീയ കോടതിയിൽ തള്ളിയെന്ന നിലപാടിേലക്ക് ഇനി ഇടത് മുന്നണി നീങ്ങും. യു.ഡി.എഫ് നേതാക്കളുടെ അഴിമതി ആരോപണങ്ങളിലെ നീക്കങ്ങൾ ശക്തിപ്പെടും. സർക്കാറിെൻറ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരം കൂടിയായി വിജയത്തെ വിലയിരുത്താം. സി.പി.എമ്മിൽ ചോദ്യം ചെയ്യാനാകാത്ത നേതാവിെൻറ പദവി മുഖ്യമന്ത്രി അരക്കിട്ടുറപ്പിക്കും.
പുതിയ രാഷ്ട്രീയ സഖ്യങ്ങളും ഇടതിന് തുണയായി. ജോസ് കെ. മാണിയെ കൈവിട്ട് േജാസഫിനെ ഒപ്പം നിർത്തിയത് മധ്യ തിരുവിതാംകൂറിൽ യു.ഡി.എഫിന് നഷ്ടക്കച്ചവടമായി. ജോസിലൂടെ മധ്യ തിരുവിതാംകൂറിലെ യു.ഡി.എഫിെൻറ ഉരുക്കുകോട്ടകളിൽ വിള്ളൽ വീണു. കോട്ടയം, പാല നഗരങ്ങളും പുതുപ്പള്ളിയടക്കം ഗ്രാമങ്ങളും ഉൾപ്പെടുന്ന യു.ഡി.എഫിെൻറ പരമ്പരാഗത തട്ടകങ്ങൾ ചുവപ്പണിഞ്ഞു. യു.ഡി.എഫ് ഒപ്പം കൂട്ടിയ ജോസഫിെൻറ പാർട്ടി തകർന്നടിഞ്ഞു. ഇൗ വിജയം ഇടത് മുന്നണിയിൽ ജോസിെൻറ വിലപേശൽ ശേഷി ഉയർത്തും. യു.ഡി.എഫിെൻറ ശക്തിദുർഗമായ നിയമസഭ സീറ്റുകൾക്കും ഇത് ഭീഷണി സൃഷ്ടിക്കും.
വമ്പൻ അവകാശ വാദങ്ങളൊന്നും യാഥാർഥ്യമായില്ലെങ്കിലും ബി.ജെ.പി താഴെത്തട്ടിൽ കൂടുതൽ സ്വാധീനം നേടുെന്നന്ന് ഫലം വ്യക്തമാക്കുന്നു. പാലക്കാട് നഗരസഭ നിലനിർത്തി, പന്തളം കൂടി പിടിച്ച അവർ കൂടുതൽ മേഖലകളിലേക്ക് കടന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും പ്രതിപക്ഷ സ്ഥാനത്തേക്കും എത്തി. തലസ്ഥാന നഗരഭരണം പിടിക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെെട്ടങ്കിലും അവരുടെ സീറ്റ് കുറഞ്ഞില്ല. ഇവിടെ കോൺഗ്രസ് അപ്രസക്തമായി.
വെൽെഫയർ പാർട്ടിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ നീക്കുപോക്ക് മലബാറിൽ ഗുണംചെയ്തു. തെക്കൻ കേരളത്തിൽ ഇത് രാഷ്ട്രീയമായി ഇടത് മുന്നണി ഉപയോഗിച്ചത് യു.ഡി.എഫിന് തിരിച്ചടിച്ചു. പള്ളി പ്രശ്നത്തിലെ നിലപാടും ഇടത് മുന്നണിക്കാണ് നേട്ടമായത്. ലീഗിെൻറ മേൽക്കൈയും തെക്കൻ കേരളത്തിൽ യു.ഡി.എഫിനെതിരെ പ്രചാരണമാവുകയും ചെയ്തു. കൃത്യമായി നൽകുന്ന ക്ഷേമ പെൻഷൻ, കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകൾ എന്നിവ സർക്കാറിന് അനുകൂലമായി സാധാരണക്കാരിൽ പ്രതിഫലിച്ചു. മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ഒന്നിെച്ചതിർത്തിട്ടും 20 ട്വൻറി കൂടുതൽ േമഖലകളിൽ വിജയം വരിച്ചതും ഇൗ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു പാഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.