ഓൺലൈനിലും ചുവപ്പുനാട
text_fieldsകൊച്ചി: വിവിധ സേവനങ്ങൾക്ക് ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾ സംസ്ഥാനത്ത് വില്ലേജ് ഓഫിസുകളിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. മതിയായ കാരണമില്ലാതെ അപേക്ഷകൾ നിരസിക്കുന്നതും തീരുമാനമെടുക്കാതെ മാറ്റിവെക്കുന്നതും സാധാരണക്കാരെ വലക്കുകയാണ്.
അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വില്ലേജ് ഓഫിസർമാരാണ്. ഫീസടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരോട് വീണ്ടും നേരിട്ട് അപേക്ഷ നൽകാനും ഫീസ് അടക്കാനും ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർ ജില്ല കലക്ടർമാർക്ക് കത്ത് നൽകിയിരിക്കുകയാണ്.
ഉദ്യോഗസ്ഥ ന്യായം
ജോലിഭാരവും ആൾക്ഷാമവുമാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമെന്ന് ജീവനക്കാരുടെ സംഘടനകൾ.
കൈമടക്ക് മുടങ്ങിയതോ കാരണം ?
ഓൺലൈൻ സംവിധാനം വന്നതോടെ ചില ഉദ്യോഗസ്ഥർക്ക് കൈമടക്ക് വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതാണ് അപേക്ഷകൾ അകാരണമായി നിരസിക്കുന്നതിനും പഴയ രീതിയിൽ സമർപ്പിക്കാൻ നിർബന്ധിക്കുന്നതിനും പിന്നിലെന്നും ആക്ഷേപമുണ്ട്.
റെലിസ് വഴി ലഭിക്കുന്നത്
ലൊക്കേഷൻ മാപ്പ്, തണ്ടപ്പേർ പകർപ്പ്, ഫീൽഡ് മെഷർമെന്‍റ് ബുക്ക് (എഫ്.എം.ബി) പകർപ്പ്, അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) പകർപ്പ്. ഫീസ്: തണ്ടപ്പേർ 300 രൂപ, എം.എം.ബി 500, ബി.ടി.ആർ 300.
‘‘വില്ലേജിൽ ലഭ്യമായ രേഖകളുടെ പകർപ്പ് ഓൺലൈനായി ആവശ്യപ്പെടുമ്പോൾ ഒരു കാരണവുമില്ലാതെ കൂട്ടത്തോടെ നിരസിക്കുന്നത് ഗുരുതര കൃത്യവിലോപമാണ്. കലക്ടർമാർ സമയബന്ധിതമായി നടപടി ഉറപ്പാക്കണം’’ –ലാന്‍ഡ് റവന്യൂ കമീഷണർ
അപേക്ഷകളുടെ ഇനം കിട്ടിയവ അംഗീകരിച്ചവ നിരസിച്ചവ കെട്ടിക്കിടക്കുന്നവ
ലൊക്കേഷൻ മാപ്പ് 72424 21715 16484 34225
തണ്ടപ്പേർ പകർപ്പ് 96084 54873 15648 25563
എഫ്.എം.ബി പകർപ്പ് 652 0 395 257
ബി.ടി.ആർ പകർപ്പ് 15730 9570 841 5319
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.