കടകംപള്ളിയുടെ ചൈനയാത്ര തടഞ്ഞത് പുനഃപരിശോധിക്കണം - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ചൈനയില്‍ നടക്കുന്ന യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിന് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരളത്തിെൻറ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതു വഴി നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിെൻറ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിെൻറ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.