ഇന്ധന വിലവർധനവിനെതിരെ ജനകീയ വോട്ടെടുപ്പ്
text_fieldsതിരുവനന്തപുരം: ഇന്ധന വിലവർധനവിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനതലത്തിൽ പെട്രോൾ പാമ്പുകൾക്ക് മുന്നിൽ 1000 കേന്ദ്രങ്ങളിൽ ജനകീയ വോട്ടെടുപ്പ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി പരവൻക്കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുംതാസ് ബീഗം, വിമൻ ജസ്റ്റീസ് ജില്ലാ പ്രസിഡന്‍റ് രജ്ഞിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി കോർപ്പറേഷൻ പ്രസിഡന്‍റ് ബിലാൽ വള്ളക്കടവ് സ്വാഗതവും സെക്രട്ടറി സെയ്ഫുദ്ദീൻ പരുത്തിക്കുഴി നന്ദിയും പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.