തിരുനാവായയിൽ തൊഴിൽ സർവേെക്കത്തിയ കേന്ദ്രസംഘത്തെ തടഞ്ഞു -VIDEO
text_fieldsതിരുനാവായ: തൊഴിൽ സർവേക്ക് തിരുനാവായ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ചത് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ യുവജന സംഘടന പ്രവർത്തകർ തടഞ്ഞു. കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന ്ന നാഷണൽ സാമ്പിൾ സർവേ ഓഫിസ് മുഖേന ദേശവ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേക്ക് തിരുനാവായ പഞ്ചായത് ത് ഭരണ സമിതി അനുമതി നിഷേധിച്ചിരുന്നു. ഇത് അന്വേഷിക്കാെനത്തിയ കേന്ദ്ര സംഘത്തെയാണ് തിങ്കളാഴ്ച തടഞ്ഞത്.
പഞ്ചായത്ത് അംഗങ്ങളിൽനിന്ന് നേരിട്ട് വിവര ശേഖരണത്തിനായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. ഉച്ചയോടെ ഉദ്യോഗസ്ഥർ യോഗം നടക്കാനിരുന്ന നിള ഓഡിറ്റോറിയത്തിലേക്ക് പോകുേമ്പാഴാണ് വിവിധ പാർട്ടികളുടെ യുവജന സംഘടനകൾ തടഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ യു.ഡി.എഫ് അംഗങ്ങളും ഒരു എൽ.ഡി.എഫ് അംഗവും അകത്തു കയറി. മറ്റു എൽ.ഡി.എഫ് അംഗങ്ങളെ അവരുടെ യുവജന സംഘടന പ്രവർത്തകർ തടഞ്ഞുവെച്ചു. മൂന്നു വാർഡുകളിൽ തൊഴിൽ സർവേ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അംഗങ്ങളെ അറിയിച്ചു. എന്നാൽ പഞ്ചായത്തിലെ ജനങ്ങളുടെ നിലനിൽപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉറപ്പുനൽകാത്ത സാഹചര്യത്തിൽ തൊഴിൽ സർവേക്ക് താൽപര്യമില്ലെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രസിഡൻറ് ഫൈസൽ എടശ്ശേരി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ തിരിച്ചുപോകുകയായിരുന്നു.
റീജനൽ സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ സജി ജോർജ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർമാരായ സുനിൽ ദേവ്, ഷാജഹാൻ, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഷിംന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.