ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കെ. രാധാകൃഷ്ണനെതിരെ കേസെടുത്തു
text_fieldsതൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് പരസ്യമാക്കിയെന്ന പരാതിയില്‍ മുന്‍ സ്പീക്കറും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 228 (എ) പ്രകാരം കേസെടുത്തു. വനിതാ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടിയുടെയും ബി.ജെ.പി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറയും പരാതിയില്‍ ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
അന്വേഷണത്തിനിടക്കോ വിചാരണവേളയിലോ പീഡനത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമായി കാണുന്ന ഈ വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാം. യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പി.ബി. ബാബുരാജ് സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തത്. പീഡനാരോപണത്തിന് വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനെ സി.പി.എമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച കാര്യം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ പരാതിക്കാരിയുടെ പേര് പറഞ്ഞത്. ദൃശ്യമാധ്യമങ്ങളിലൂടെ വന്ന രാധാകൃഷ്ണന്‍െറ പ്രസ്താവനയുടെ സീഡി പരിശോധിക്കും.
ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.