രജിസ്റ്റർ വിവാഹം ഇനി രഹസ്യമല്ല; ഫോട്ടോയും വിലാസവും വെബ്സൈറ്റിൽ കാണാം
text_fieldsതിരുവനന്തപുരം: പ്രണയമാണെങ്കിലും അല്ലെങ്കിലും രജിസ്റ്റർ വിവാഹം ഇനി രഹസ്യമല്ല; അ പേക്ഷകരുടെ ഫോേട്ടായും വിലാസവും ഇനി വെബ്സൈറ്റിൽ കാണാം. രജിസ്ട്രാർ ഒാഫിസിലെ നോട ്ടീസ് ബോർഡിൽ മാത്രം ഒതുങ്ങിയിരുന്ന അറിയിപ്പാണ് ഇനി ഫോേട്ടാകൾ സഹിതം രജിസ്ട്രേ ഷൻ വകുപ്പിെൻറ വെബ്സൈറ്റിൽ കാണാനാവുക. ഇതോടെ, രജിസ്ട്രാർ ഒാഫിസിലെ നോട്ടീസ്ബോർഡിൽനിന്ന് അറിയിപ്പ് കീറിമാറ്റിയുള്ള ‘രഹസ്യം സൂക്ഷിക്കലി’നും അറുതിയാവുകയാണ്.
സെപ്ഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്േട്രഷന് അപേക്ഷ നൽകുന്നവരുടെ വിവരമാണ് ഫോട്ടോസഹിതം രജിസ്േട്രഷൻ വകുപ്പിെൻറ വെബ്സെറ്റിൽ പ്രസിദ്ധീകരിക്കാൻ നടപടിയായത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് വിവരം പരസ്യപ്പെടുത്തുകയും ആക്ഷേപം സ്വീകരിച്ച് തീർപ്പാക്കുകയും വേണമെന്നാണ് ചട്ടം. എന്നാൽ നിലവിൽ അപേക്ഷ സ്വീകരിച്ചശേഷം വിവരം സബ് രജിസ്ട്രാർ ഒാഫിസിലെ നോട്ടീസ് ബോർഡിൽ പതിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ പതിക്കുന്ന നോട്ടീസുകൾക്ക് പലയിടത്തും മണിക്കൂറുകളുടെ ആയുസ്സുപോലുമുണ്ടാകില്ല. ഇത്തരത്തിലുള്ള പരാതി വ്യാപകമായതോടെയാണ് വിവാഹ രജിസ്േട്രഷൻ നോട്ടീസ് രജിസ്േട്രഷൻ വകുപ്പിെൻറ വെബ്സൈറ്റിൽ പ്രദ്ധീകരിക്കാൻ നടപടിയായത്. രജിസ്േട്രഷൻ വകുപ്പിെൻറ സൈറ്റിൽ സ്പെഷൽ മാര്യേജ് നോട്ടീസ് പരിശോധിച്ചാൽ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഒാഫിസുകളിലും വിവാഹ രജിസ്േട്രഷൻ നോട്ടീസ് നൽകിയവരുടെ വിവരം ഫോട്ടോ സഹിതം അറിയാൻ കഴിയും.
അതേസമയം, വിദേശികളെ വിവാഹം കഴിക്കുന്നവരുടെ കാര്യത്തിൽ വിവരം പരസ്യപ്പെടുത്തുന്നതിന് സങ്കീർണതകൾ ബാക്കിയാണ്. വിദേശികളുമായുള്ള വിവാഹത്തിന് നിലവിലുള്ള നിയമമനുസരിച്ച് വിദേശരാജ്യങ്ങളിൽ നോട്ടീസ് പരസ്യപ്പെടുത്താൻ സാധ്യമല്ല. 1954 ലെ സ്െപഷൽ മാര്യേജ് ആക്ടിലെ മൂന്നാംവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട മാര്യേജ് ഓഫിസർ മുഖേന നൽകുന്ന വിവാഹ നോട്ടീസുകൾ വിദേശരാജ്യങ്ങളിൽ പ്രസിദ്ധീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, 1969ലെ വിദേശ വിവാഹ നിയമഭേദഗതിപ്രകാരം മൂന്നാം വകുപ്പ് ഇല്ലാതായതോടെ വിദേശത്ത് വിവാഹ നോട്ടീസുകൾ പ്രസിദ്ധീകരിക്കാൻ കഴിയായതായി. ഇക്കാര്യം 2008ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചെയർമാനായ കേരള നിയമപരിഷ്കരണ കമീഷെൻറ പരിഗണനക്ക് എത്തിയിരുന്നു. തുടർന്ന്, സ്െപഷൽ മാര്യേജ് (കേരള ഭേദഗതി) കരട് ബില്ല് അംഗീരിച്ചതായി ഇതുസംബന്ധിച്ച് നിരന്തരം നിവേദനങ്ങൾ നൽകിക്കൊണ്ടിരുന്ന രജിസ്േട്രഷൻ വകുപ്പ് മുൻ ഐ.ജി പി.ജെ. ഫ്രാൻസിസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് ഇനിയും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ വിദേശികൾക്ക് കേരളത്തിലുള്ള വിവാഹ രജിസ്േട്രഷൻ വളയമില്ലാത്ത ചാട്ടമാകുമെന്നും 2012ലെ 80ാംനമ്പർ ബില്ല് നിയസഭ പാസാക്കി നിയമമാക്കുകയാണ് ഇതിന് പരിഹാരമെന്നും രണ്ടുപതിറ്റാണ്ടായി ഈ വിഷയത്തിൽ പോരാട്ടം നടത്തുന്ന പി.ജെ. ഫ്രാൻസിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.