Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്തു കൈവശാവകാശം...

വസ്തു കൈവശാവകാശം രജിസ്​​ട്രേഷനിൽ ഹൈകോടതി; മുന്നാധാരത്തിന്‍റെ പേരിൽ രജിസ്​ട്രേഷൻ നിഷേധിക്കാനാവില്ല

text_fields
bookmark_border
registration-dancemania
cancel

കൊ​ച്ചി: വ​സ്തു​വി​ന്റെ കൈ​വ​ശാ​വ​കാ​ശം മ​റ്റൊ​രാ​ൾ​ക്ക്​ ന​ൽ​കു​മ്പോ​ൾ മു​ന്നാ​ധാ​രം ഹാ​ജ​രാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ബ്​ ര​ജി​സ്​​ട്രാ​ർ​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ഒ​രാ​ളു​ടെ പ​ക്ക​ലു​ള്ള അ​വ​കാ​ശം മാ​ത്ര​മാ​ണ്​ മ​റ്റൊ​രാ​ൾ​ക്ക്​ കൈ​മാ​റു​​​ന്ന​ത്​ എ​ന്ന​തി​നാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു മു​ന്നാ​ധാ​രം നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ്​ വ്യ​ക്ത​മാ​ക്കി. മു​ന്നാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന പേ​രി​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ഷേ​ധി​ച്ച​തി​നെ​തി​രെ പാ​ല​ക്കാ​ട്​ ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബാ​ല​ച​ന്ദ്ര​ൻ, പ്രേ​മ​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ ഉ​ത്ത​ര​വ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച്​ ഇ​വ​ർ​ക്ക്​ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കൈ​വ​ശാ​വ​കാ​ശം കൈ​മാ​റാ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ത്തി​ൽ മു​ന്നാ​ധാ​രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. വ​സ്തു​വി​ൽ ‘വെ​റും പാ​ട്ടം’ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ്​ മു​ന്നാ​ധാ​രം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു ഗ​വ. പ്ലീ​ഡ​റു​ടെ വാ​ദം. എ​ന്നാ​ൽ, കൈ​വ​ശാ​വ​കാ​ശം​പോ​ലും കൈ​മാ​റ്റം ചെ​യ്യാ​നാ​കു​മെ​ന്നും സ​ർ​ക്കാ​ർ ഭൂ​മി അ​ല്ലാ​ത്ത നി​ല​ക്ക്​ ര​ജി​സ്ട്രേ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​ത്​ ന്യാ​യ​മ​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. കൈ​വ​ശാ​വ​കാ​ശം കൈ​മാ​റാ​ൻ നി​യ​മ​പ്ര​കാ​രം വി​ല​ക്കി​ല്ലെ​ന്നും കൈ​വ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​നം പാ​ട്ടാ​വ​കാ​ശ​മാ​ണോ ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​ണോ എ​ന്ന​ത്​ സ​ബ് ര​ജി​സ്ട്രാ​ർ​മാ​ർ നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും സു​മ​തി കേ​സി​ലെ ഹൈ​കോ​ട​തി വി​ധി ഉ​ദ്ധ​രി​ച്ച്​ സിം​ഗി​ൾ ബെ​ഞ്ച്​ നി​രീ​ക്ഷി​ച്ചു. ത​നി​ക്ക്​ എ​ന്ത്​ അ​വ​കാ​ശ​മാ​ണോ ഉ​ള്ള​ത്​ അ​താ​ണ്​ കൈ​മാ​റ്റം ചെ​യ്യു​ന്ന​തെ​ന്നും മു​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​താ​യും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registration dept
News Summary - Registration cannot be denied
Next Story