രജിസ്ട്രേഷൻ വകുപ്പിെൻറ സെർവർ 'നിത്യരോഗി'; ജനം വിഷമവൃത്തത്തിൽ
text_fieldsകൊച്ചി: രജിസ്ട്രേഷൻ വകുപ്പിെൻറ സെർവർ മിക്കപ്പോഴും പണിമുടക്കുന്നതോടെ വസ്തു വിൽപനയും രജിസ്ട്രേഷനും വൈകുന്നത് പൊതുജനങ്ങളെയും ആധാരമെഴുത്തുകാരെയും വലയ്ക്കുന്നു. മാസാവസാനമായ 30, 31 തീയതികളിലാണ് സ്ഥിതി ഗുരുതരമാവുന്നത്. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കീഴിലെ വെബ്സൈറ്റ് വഴിയാണ് ആധാരമെഴുത്തുകാർ പൊതുജനങ്ങൾക്കായി രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്.
ഈ പ്രാഥമിക ഘട്ടം മുതൽ വെബ്സൈറ്റ് തകരാർ വില്ലനാവുന്നുണ്ട്. രേഖകളെല്ലാം അപ്്ലോഡ് ചെയ്യുന്നതിന് മണിക്കൂറുകൾ വേണ്ടിവരും. ഇതിനിെട വൈദ്യുതി മുടങ്ങിയാൽ ആദ്യം മുതൽ വീണ്ടും ചെയ്യണം. വിവരങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന ടോക്കണനുസരിച്ച് വേണം ട്രഷറിയിൽ പോയി പണമടക്കാനും സബ് രജിസ്ട്രാർ ഓഫിസിലെത്തി രജിസ്ട്രേഷൻ നടപടികൾ തുടങ്ങാനും.
രജിസ്ട്രാർ ഓഫിസിലെത്തിക്കഴിഞ്ഞാലും അഞ്ചു മിനിറ്റുകൊണ്ട് നടക്കേണ്ട നടപടിക്രമങ്ങൾ സെർവർ തകരാർ മൂലം ഏറെ സമയമെടുക്കുകയോ നടക്കാതെവരികയോ ചെയ്യും. രജിസ്ട്രേഷൻ പ്രക്രിയ നടന്നില്ലെങ്കിൽ പിന്നീടൊരു ദിവസം വരേണ്ടിവരും. ഇതുമൂലം വയോധികർ, സ്ത്രീകൾ തുടങ്ങിയവരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. വസ്തു വിൽപന, രജിസ്ട്രേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കുമാത്രമായി പരിമിത അവധിയെടുത്ത് നാട്ടിലെത്തുന്ന പ്രവാസികളും ഇങ്ങനെ പെട്ടുപോവുന്നു. പലപ്പോഴും വെബ്സൈറ്റ് തുറന്നുവരാൻതന്നെ ഏറെ സമയമെടുക്കാറുണ്ടെന്ന് ആധാരം എഴുത്തുകാർ പറയുന്നു. തകരാർ ചൂണ്ടിക്കാട്ടി 80,000ത്തോളം ആധാരമെഴുത്തുകാർ അംഗങ്ങളായ ഓൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് സ്ക്രൈബേഴ്സ് അസോസിയേഷൻ രജിസ്ട്രേഷൻ വകുപ്പു മന്ത്രി ക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമായില്ലെന്ന് സംസ്ഥാന പ്രസിഡൻറ് കെ.ജി. ഇന്ദുകലാധരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.