രജിസ്ട്രേഷൻ വകുപ്പിെൻറ വരുമാനത്തിൽ വർധന
text_fieldsതിരുവനന്തപുരം: കേരള രജിസ്േട്രഷൻ വകുപ്പ് പ്രതിമാസ വരുമാനത്തിൽ വർധന വരുത്തിയും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്തും ചരിത്രപരമായ നേട്ടം കൈവരിച്ചെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. മാർച്ചിൽ 1,00,067 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് 367 കോടി രൂപ സമാഹരിക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്. 2015--16 സാമ്പത്തിക വർഷത്തിൽ 2532 കോടി രൂപ വരുമാനം ലഭിച്ച വകുപ്പിൽ നടപ്പു സാമ്പത്തിക വർഷത്തിൽ നോട്ട് നിരോധനത്തിെൻറ പ്രതികൂലമായ സാഹചര്യത്തിൽ പോലും 2653 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വകുപ്പിലെ മുഴുവൻ ജീവനക്കാരെയും സഹകരിച്ച പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. 2017--18 സാമ്പത്തിക വർഷത്തിൽ വകുപ്പിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസനവും ആധുനികവത്കരണവും ഇ-സ്റ്റാമ്പിങ് അടക്കമുള്ള വിവിധ നടപടികളും വകുപ്പിനെ അഴിമതിരഹിതമാക്കാനും കൂടുതൽ ജനസൗഹൃദമാക്കാനും സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.