ഹൗസ് ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ
text_fieldsതിരുവനന്തപുരം: ഹൗസ് ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ബോട്ടിന് രജിസ്ട്രേഷൻ കൊടുക്കാമെന്ന് സെക്രട്ടറിതലത്തിൽ തീരുമാനിക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃത സര്‍വിസ് അനുവദിക്കരുത്. നിലവില്‍ സര്‍വിസ് നടത്തുന്നവ ക്രമവത്കരിക്കണം.
വിനോദസഞ്ചാരികൾക്ക് ഒരു വിഷമവുമുണ്ടാക്കരുത്. നല്ല വേഷവും മാന്യമായ പെരുമാറ്റവുമുറപ്പാക്കണം. ജീവനക്കാർക്ക് യൂനിഫോം ഏർപ്പെടുത്താവുന്നതാണ്. പരിശീലനവും നൽകണം. കായലിൽ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാൻ നടപടിയെടുക്കണം.
മന്ത്രി വി.എൻ. വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എന്‍.എസ്. പിള്ള, ആലപ്പുഴ, കോട്ടയം ജില്ല കലക്ടർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.