ട്രക്കുകളുടെയും ടിപ്പറുകളുടെയും രജിസ്ട്രേഷൻ: രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിന് ഹൈകോടതി നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്ട്രേഷൻ ചെയ്യുന്ന ട്രക്കുകളുടെയും ടിപ്പറുകളുടെയും കാര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് 2022 ഡിസംബർ 13ന് ജസ്റ്റിസ്റ്റ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ടൈപ്പ് അപ്രൂവൽ മാനദണ്ഡങ്ങൾ ഇല്ലാത്ത ട്രക്കുകളും ടിപ്പറുകളും കേരളത്തിൽ രജിസ്ട്രർ ചെയ്യാൻ പാടില്ലെന്ന് ഇടക്കാല വിധി നൽകിയിരുന്നു. ഈ വിധിക്കെതിരെ അംഗീകൃത ലൈസൻസ് ഇല്ലാത്ത ബോഡി ബിൾഡേഴ്സ് ഹൈകോടതിയെ സമീപിക്കുകയും 2023 ജനുവരി 20ന് ജസ്റ്റിസ് അമിത് റാവൽ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കവെ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ രണ്ട് മാസത്തിനകം സംസ്ഥാനത്ത് നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിന് നിർദേശം നൽകുകയായിരുന്നു. തുടർന്ന് ട്രക്ക്, ടിപ്പർ വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാനത്ത് മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന്റെ നിർദേശപ്രകാരം മാത്രമേ തുടർ നടപടികളുമായി ആർ.ടി.ഒ മുന്നോട്ട് പോകുകയുള്ളൂ.
വർധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൽ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്കുകളും ടിപ്പറുകളും സംസ്ഥാനത്ത് രജിസ്ട്രർ ചെയ്യാൻ പാടില്ലെന്നാണ് 2022 ഡിസംബർ 13ന് ഹൈകോടതി ജസ്റ്റിസ്റ്റ്സ് പി.വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ടിപ്പറുകളുടെ ബോഡി നിർമ്മിക്കാൻ AIS:093 ടൈപ്പ് അപ്രൂവലും ക്യാബിൻ നിർമ്മിക്കാൻ AIS: 029 ടൈപ്പ് അപ്രൂവലും വേണമെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിൽ സംസ്ഥാനത്തെ പ്രാദേശിക ചെറുകിട വർക്ക്ഷോപ്പുകളിൽ നിന്നും ദിനംപ്രതി നൂറ് കണക്കിന് ട്രക്കും ടിപ്പറുകളുമാണ് ബോഡി നിർമ്മിച്ച് പുറത്തിറക്കിയിരുന്നത്.
ഇത്തരത്തിൽ ബോഡി നിർമ്മിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെട്ടാൽ വളരെ വലിയ ദുരന്തങ്ങളാണ് ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കേന്ദ്ര നിർദേശം പാലിക്കുന്ന ബോഡി ബിൾഡിംങ് കമ്പനി, അഡ്വ. ദിനേശ് മേനോൻ മുഖാന്തരം ഹൈകോടതിയെ സമീപിച്ചത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾ കേന്ദ്ര ലൈസൻസ് എടുത്താൽ അന്ന് മുതൽ ഒരു വർഷത്തിനം മറ്റുള്ള ബോഡി ബിൾഡർമാർക്ക് ലൈസൻസ് എടുക്കണമെന്ന് 2020 സെപ്തംബർ 9ന് സംസ്ഥാന ഗതാഗത സെക്രട്ടറി ഒരു വർഷത്തേക്ക് ഉത്തരവ് നൽകിയിരുന്നു. 2021ൽ ഉത്തരവിന്റെ കാലവധി അവസാനിച്ചിട്ടും കേരളത്തിൽ ഇത്തരത്തിൽ അംഗീകാരമില്ലാത്ത ബോഡി ബിൾഡിങ് സ്ഥാപനങ്ങൽ പ്രവർത്തിക്കുന്നതും അപകടങ്ങൾ വർധിക്കുന്നതുമാണ് നിലവിലെ പുതിയ ഉത്തരവിന് കാരണമായത്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ലൈസൻസ് ഇല്ലാത്ത സ്ഥാപങ്ങളിൽ നിന്നും ബോഡി നിർമ്മിച്ച് വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പാടില്ലെന്ന് ഗതാഗത മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.