രജിസ്ട്രേഷൻ സേവനം: ഇന്നുമുതൽ അഞ്ച്ശ തമാനം നിരക്ക് വർധന
text_fieldsതിരുവനന്തപുരം: രജിസ്േട്രഷൻ വകുപ്പിെൻറ സേവനങ്ങൾക്ക് ഇന്നുമുതൽ ഫീസ് കൂടും. സബ് രജിസ്ട്രാർ ഒാഫിസ് വഴി ലഭിക്കുന്ന ബാധ്യത സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പ്, വിവാഹ രജിസ്േട്രഷൻ എന്നിവക്കെല്ലാം നിരക്ക് അഞ്ച് ശതമാനമാണ് ഉയരുന്നത്. വിൽപത്രം രജിസ്റ്റർ ചെയ്യുന്നതിന് 500 രൂപയിൽനിന്ന് 525 രൂപയായി. സബ് രജിസ്ട്രാർ ഒാഫിസിൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ ഫയലിങ്ങിന് 10 രൂപയിൽ നിന്നും പതിനഞ്ച് രൂപയാക്കി.
കഴിഞ്ഞവർഷം വരെ എ3 വലുപ്പത്തിലുള്ള പേപ്പറാണ് രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ രജിസ്റ്റർ കോപ്പിയായി സബ് രജിസ്ട്രാർ ഒാഫിസിൽ സൂക്ഷിച്ചിരുന്നത്. ഈവർഷം മുതൽ പേപ്പർ എ3യിൽനിന്ന് എ4 വലുപ്പത്തിലേക്ക് മാറ്റി. ഫയലിങ് പേപ്പറിെൻറ മാറ്റത്തിനൊപ്പം വകുപ്പിന് വരുമാനവും കൂടി. എ3 ആയിരുന്നപ്പോൾ 4 ഷീറ്റാണ് വേണ്ടിയിരുന്നത്. എ4 പേപ്പറായതോടെ ഫയലിങ്ങിന് ഒരു ആധാരത്തിന് ശരാശരി 8ലധികം ഷീറ്റുകൾ വേണ്ടിവരും.
അതുവഴി ഒരു ആധാര രജിസ്േട്രഷന് 40 രൂപ കിട്ടിയിരുന്നത് 80 രൂപയായി. സംസ്ഥാനത്ത് പ്രതിവർഷം എട്ട് ലക്ഷത്തിലേറെ ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല എ3 വലുപ്പത്തിലുള്ള പേപ്പർ സബ് രജിസ്ട്രാർ ഒാഫിസിൽ നിന്നും നികുതി ഉൾപ്പെടെ 12 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. വലുപ്പംകുറഞ്ഞ എ4 വലുപ്പത്തിലുള്ള ഫയലിങ് പേപ്പറിനും പഴയ നിരക്ക് തന്നെ. എന്നാൽ പ്രളയ സെസ് വഴി ഫയലിങ് പേപ്പറിനും വില ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.